ന്യൂഡൽഹി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരരംഗത്തേക്കിറങ്ങാത്തതിന്റെ കാരണം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രചാരണത്തിനായി എത്തേണ്ടതുള്ളതിനാലാണ് സ്ഥാനാർത്ഥിയാകാതിരുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കി. രാഹുലും താനും മത്സരിച്ചിരുന്നുവെങ്കിൽ അത് ബിജെപിക്കാവും ഗുണം ചെയ്യുകയെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
കഴിഞ്ഞ 15 ദിവസത്തോളമായി ഞാൻ റായ്ബറേലിയിൽ പ്രചാരണത്തിലാണ്. റായ്ബറേലിയുമായി ഞങ്ങളുടെ കുടുംബത്തിന്റെ ദീർഘകാല ബന്ധമാണുള്ളത്. ഞങ്ങൾ ഇവിടം സന്ദർശിച്ച് അവരുമായി സംവദിക്കണമെന്നാണ് റായ്ബറേലിക്കാർ ആഗ്രഹിക്കുന്നത്. റിമോർട്ട് കൺട്രോൾ കൊണ്ട് തിരഞ്ഞെടുപ്പിൽ ജയിക്കാനാകില്ലെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.
ഞാനും രാഹുലും മത്സരിച്ചിരുന്നെങ്കിൽ രണ്ട് പേർക്കും തങ്ങളുടെ മണ്ഡലങ്ങളിൽ ഏറ്റവും ചുരുങ്ങിയത് 15 ദിവസമെങ്കിലും ചിലവഴിക്കേണ്ടി വരും. അത് കൊണ്ട് തന്നെ രാജ്യത്തുടനീളം ഒരാൾ പ്രചാരണം നടത്തണമെന്ന് ഞങ്ങൾ രണ്ടുപേരും മത്സരിച്ചാൽ അത് ബിജെപിയ്ക്കാവും ഗുണം ചെയ്യുക. പാർട്ടിയുടെ പ്രചാരണം ഏറ്റെടുക്കാൻ ആളില്ലാതെ വരുമെന്ന് പ്രിയങ്ക വ്യക്തമാക്കി.
Discussion about this post