Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ചെന്നൈ സൂപ്പർ കിംഗ്‌സിന് വീണ്ടും പരിക്ക് വില്ലൻ; സൂപ്പർ ബോളർ സീസണിൽ കളിക്കില്ല, പകരം ആര്?

by Brave India Desk
Mar 20, 2026, 04:15 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അഞ്ചുതവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് (CSK) കനത്ത തിരിച്ചടി. ടീമിലെ പ്രധാന വിദേശ പേസർ നഥാൻ എല്ലിസ് പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പൂർണ്ണമായും പുറത്തായ വിവരം ഫ്രാഞ്ചൈസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കഴിഞ്ഞ ഒരു വർഷമായി ഓസ്‌ട്രേലിയൻ കുപ്പായത്തിൽ മികച്ച പ്രകടനം നടത്തിവരികയായിരുന്നു 31-കാരനായ എല്ലിസ്. 2025-ലെ മെഗാ ലേലത്തിൽ 2 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്‌സിൽ നിന്നും താരം ചെന്നൈയിലെത്തിയത്. ശ്രീലങ്കൻ താരം മതീഷ പതിരണ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ചേക്കേറിയതോടെ, ചെന്നൈയുടെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായി എല്ലിസിനെയാണ് മാനേജ്‌മെന്റ് കണ്ടുവെച്ചിരുന്നത്. ഐപിഎല്ലിൽ 17 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ വീഴ്ത്തിയ താരത്തിന്റെ അഭാവം ചെന്നൈയുടെ ബൗളിംഗ് കരുത്തിനെ സാരമായി ബാധിക്കും.

Stories you may like

പന്ത് വായുവിലൂടെ എറിയേണ്ട, നിലത്തുരുട്ടിക്കോ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചാപ്പൽ സഹോദരന്മാരുടെ ആ കുരുട്ടുബുദ്ധി; ഒരൊറ്റ സംഭവം കൊണ്ട് മാറിയ നിയമം

നിങ്ങൾക്ക് ദേഷ്യമാകില്ലെങ്കിൽ ഒരു കാര്യം പറയട്ടെ; സച്ചിന്റെ ബാറ്റിങ് തകർച്ചയ്ക്ക് പരിഹാരം നിർദ്ദേശിച്ച ആ വെയിറ്റർ;

എല്ലിസ് പുറത്തായതോടെ ചെന്നൈയുടെ വിദേശ പേസ് നിരയിൽ ഇനി മാറ്റ് ഹെൻറി, ജാമി ഓവർട്ടൺ, സാക് ഫൗൾക്‌സ് എന്നിവരാണുള്ളത്. ഇന്ത്യൻ പേസർമാരുടെ നിരയിൽ ഖലീൽ അഹമ്മദ്, അൻഷുൽ കംബോജ്, ഗുർജപ്‌നീത് സിംഗ്, മുകേഷ് ചൗധരി എന്നിവരുണ്ട്. കൂടാതെ ഓൾറൗണ്ടർമാരായ ശിവം ദുബെയും അമൻ ഖാനും ടീമിന് പന്തുകൊണ്ട് പിന്തുണ നൽകാൻ കെൽപ്പുള്ളവരാണ്. എങ്കിലും ഒരു സ്പെഷ്യലിസ്റ്റ് ഡെത്ത് ഓവർ ബൗളറുടെ കുറവ് ടീമിനെ കുഴക്കിയേക്കും. എല്ലിസിന് പകരക്കാരനായി ലേലത്തിൽ ആരാലും വാങ്ങാതെ പോയ താരങ്ങളെ ആരെങ്കിലും ചെന്നൈ ഇനി അവരുടെ പാളയത്തിലെത്തിക്കാൻ ശ്രമിക്കും.

റുതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് മാർച്ച് 30-ന് രാജസ്ഥാൻ റോയൽസിനെതിരെ ഗുവാഹത്തിയിലാണ് ആദ്യ മത്സരം കളിക്കുന്നത്. തുടർന്ന് ഏപ്രിൽ 3-ന് പഞ്ചാബ് കിംഗ്‌സിനെയും ഏപ്രിൽ 11-ന് ഡൽഹി ക്യാപിറ്റൽസിനെയും സ്വന്തം തട്ടകമായ ചെപ്പോക്കിൽ നേരിടും. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രം ജയിച്ച് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ചെന്നൈ ഫിനിഷ് ചെയ്തത്. ആ ക്ഷീണം തീർക്കാൻ ഇറങ്ങുന്ന ടീമിന് സീസൺ തുടങ്ങും മുൻപേയുള്ള ഈ പരിക്ക് വലിയ തലവേദനയാണ്.

Tags: chennai super kingsCSKipl 2026
ShareTweetSendShare

Latest stories from this section

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ‘ബാറ്റിങ്’ പടയോട്ടം; ഗില്ലും കോഹ്‌ലിയും രോഹിതും മുന്നിൽ; വൻ കുതിപ്പുമായി ഇഷാനും ജയ്‌സ്വാളും

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ‘ബാറ്റിങ്’ പടയോട്ടം; ഗില്ലും കോഹ്‌ലിയും രോഹിതും മുന്നിൽ; വൻ കുതിപ്പുമായി ഇഷാനും ജയ്‌സ്വാളും

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

ഓസീസ് പടയെ ചുഴറ്റിയെറിഞ്ഞ ‘ഹിറ്റ്മാൻ’ കൊടുങ്കാറ്റിന് രണ്ട് വയസ്സ്; സ്റ്റാർക്കിനെയും കമ്മിൻസിനെയും അടിച്ചൊതുക്കിയ രോഹിതിന്റെ ആ മാസ്മരിക ഇന്നിങ്സ്

ഓസീസ് പടയെ ചുഴറ്റിയെറിഞ്ഞ ‘ഹിറ്റ്മാൻ’ കൊടുങ്കാറ്റിന് രണ്ട് വയസ്സ്; സ്റ്റാർക്കിനെയും കമ്മിൻസിനെയും അടിച്ചൊതുക്കിയ രോഹിതിന്റെ ആ മാസ്മരിക ഇന്നിങ്സ്

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

Latest News

വ്യോമസേനയിലേക്ക് പറക്കാൻ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം; അഗ്നിവീർ വായു വിജ്ഞാപനമായി, ഈ തീയതികൾ മറക്കരുത്!

വ്യോമസേനയിലേക്ക് പറക്കാൻ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം; അഗ്നിവീർ വായു വിജ്ഞാപനമായി, ഈ തീയതികൾ മറക്കരുത്!

മദ്യം വ്യവസായമാണ്,ഉത്പദാനം വർദ്ധിപ്പിച്ച് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കും; മന്ത്രി

ഉമ്മൻചാണ്ടി ബാറുകൾ പൂട്ടിയെന്നത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ; പരിഹസിച്ച് എം.ബി രാജേഷ്

പരമ്പരാഗത ഇന്ത്യൻ ഹിന്ദു കുടിയേറ്റ കുടുംബത്തിലാണ് ഞാൻ വളർന്നത്: മതം മാറാത്തതിന് കാരണം വെളിപ്പെടുത്തി ഉഷാ വാൻസ്

പരമ്പരാഗത ഇന്ത്യൻ ഹിന്ദു കുടിയേറ്റ കുടുംബത്തിലാണ് ഞാൻ വളർന്നത്: മതം മാറാത്തതിന് കാരണം വെളിപ്പെടുത്തി ഉഷാ വാൻസ്

പാസ്‌പോർട്ട് ഉണ്ടെന്ന് കരുതി ഇന്ത്യൻ പൗരനാകില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം

പാസ്‌പോർട്ട് ഉണ്ടെന്ന് കരുതി ഇന്ത്യൻ പൗരനാകില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ചൈനയെ ചൈനയിൽ തോൽപ്പിച്ച് ഇന്ത്യൻ പെൺപടയ്ക്ക് സ്വർണം; ട്രാക്കിൽ വിസ്മയം തീർത്ത് റിലേ സഖ്യം, വീഡിയോ വൈറൽ!

ചൈനയെ ചൈനയിൽ തോൽപ്പിച്ച് ഇന്ത്യൻ പെൺപടയ്ക്ക് സ്വർണം; ട്രാക്കിൽ വിസ്മയം തീർത്ത് റിലേ സഖ്യം, വീഡിയോ വൈറൽ!

ഭൂകമ്പം വരും മുൻപേ ഫോണിലെത്തി ഗൂഗിൾ അലർട്ട്; ദുരന്തത്തെ തോൽപ്പിച്ച ലൈറ്റ് സ്പീഡ്, അത് എങ്ങനെ?

ഭൂകമ്പം വരും മുൻപേ ഫോണിലെത്തി ഗൂഗിൾ അലർട്ട്; ദുരന്തത്തെ തോൽപ്പിച്ച ലൈറ്റ് സ്പീഡ്, അത് എങ്ങനെ?

ഭക്ഷണവും മരുന്നുമില്ല, വഴിതടഞ്ഞ് പാകിസ്താൻ; പട്ടിണിയിലായി പി.ഒ.കെ, സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു!

ഭക്ഷണവും മരുന്നുമില്ല, വഴിതടഞ്ഞ് പാകിസ്താൻ; പട്ടിണിയിലായി പി.ഒ.കെ, സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു!

ഞാൻ ക്രിസ്തുമതവിശ്വാസിയാണ്,പക്ഷേ എൻ്റെ പാരമ്പര്യം ഹിന്ദുത്വമാണ്:സാവിയോ റോഡ്രിഗസ്

ഞാൻ ക്രിസ്തുമതവിശ്വാസിയാണ്,പക്ഷേ എൻ്റെ പാരമ്പര്യം ഹിന്ദുത്വമാണ്:സാവിയോ റോഡ്രിഗസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies