വാഷിംഗ്‌ടൺ: ഇന്ത്യയിൽ ജനാധിപത്യം മരിച്ചേ മോദി കൊന്നേ എന്ന് നിലവിളിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പ്രസ്താവനയുമായി രംഗത്ത് വന്ന് അമേരിക്ക
ഇന്ത്യയിൽ ജനാധിപത്യം വളരെയധികം ശക്തമാണെന്നും, ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് ഭയപ്പെടേണ്ട ഒരു സാഹചര്യവും ഇപ്പോൾ നിലവിലില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ആശയവിനിമയ ഉപദേഷ്ടാവ് ജോൺ കിർബി
ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കിർബി
“ഇന്ത്യയിലെ ജനങ്ങൾ അവരുടെ ഭാവി സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയിൽ മുഴുകിയിരിക്കുകയാണ്, അവർക്ക് വേണ്ട സർക്കാരിനെ തിരഞ്ഞെടുക്കാൻ തങ്ങളുടെ വിവേചനാധികാരം അവർ വിനിയോഗിക്കുകയാണ്, ആ പ്രക്രിയയിൽ അവർക്ക് എല്ലാ ആശംസകളും നേരുന്നു” കിർബി പറഞ്ഞു
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വളരെയധികം ശക്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ – അമേരിക്ക ബന്ധം കൂടുതൽ ശക്തി പ്രാപിച്ചിട്ടുണ്ടെന്നും കിർബി കൂട്ടിച്ചേർത്തു
ഇന്ത്യൻ ജനാധിപത്യത്തിന് ഒരു പ്രശ്നവും ഇല്ലെന്നു തുറന്നു പറഞ്ഞ കിർബി ഇന്ത്യയെക്കാൾ കൂടുതൽ ഊർജ്ജസ്വലമായ ജനാധിപത്യങ്ങൾ ലോകത്ത് അധികം കാണാൻ കഴിയില്ല എന്നും വ്യക്തമാക്കി. ഇതോടു കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്ന വലിയൊരു ദുരാരോപണത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത് എന്ന് മറ്റ് വിദേശ രാജ്യങ്ങളെ കൂട്ട് പിടിച്ചു കൊണ്ട് നാഴികയ്ക്ക് നാൽപ്പത് വട്ടം വിമർശിച്ചു കൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ഇരുട്ടടി ആയിരിക്കുകയാണ് അമേരിക്കയുടെ ഈ പരാമർശം.
ഇന്ത്യയിൽ ജനാധിപത്യം അവസാനിക്കാൻ പോവുകയാണെന്നും, 400 സീറ്റുകൾ ലഭിച്ചാൽ മോദി ഭരണഘടനാ മാറ്റുമെന്നും പ്രചാരണം നടത്തുന്നതിനിടയിലാണ് ഇന്ത്യൻ ജനാധിപത്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം തന്നെ രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യൻ ജനാധിപത്യം എന്താണ് എങ്ങനെയാണ് എന്നതിനെ കുറിച്ച് പരാമർശിക്കാനോ മാർക്കിടാനോ മറ്റൊരു രാജ്യങ്ങൾക്കും അവകാശം ഇല്ലെങ്കിലും,
ലോക പോലീസ് എന്നറിയപ്പെടുന്ന അമേരിക്ക തന്നെ ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് ലോകത്തെ ഏറ്റവും മികച്ചവയിൽ ഒന്ന് എന്ന വിലയിരുത്തൽ നടത്തുമ്പോൾ, വിദേശ രാജ്യങ്ങളെ കൂട്ട് പിടിച്ചു കൊണ്ട് ഇന്ത്യക്കെതിരെയും മോദിക്കെതിരെയും നിരന്തര ആരോപണങ്ങൾ ഉന്നയിക്കുന്ന, രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ ശബ്ദങ്ങൾക്ക് പ്രസക്തിയില്ലാതായിരിക്കുകയാണ്.
Discussion about this post