തിരുവന്തപുരം : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപ്പീൽ കോടതി തീർപ്പാക്കി. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെന്ന് ആവശ്യട്ടപ്പെട്ട് ഇഡി നൽകിയ ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്. ചീഫ് ജസ്റ്റിസ് എ. ജെ . ദേശായ് , ജസ്റ്റിസ് വി ജി അരുൺ എന്നിവരുൾപ്പെടെയുള്ള ഡിവിൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യംചെയ്യലിന് ഹാജരാകാൻ സ്ഥാനാർഥിയെ സമൻസ് നൽകി ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇ ഡി അപ്പീൽ ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്ന ഹർജിയിൽ ഇനി സിംഗിൾ ബെഞ്ച് തന്നെ വാദം കേൾക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. തോമസ് ഐസക്കിനോട് ഹാജരാകാൻ ഇഡിക്ക് ഇനി സമൻസ് അയക്കാൻ തടസ്സമുണ്ടാക്കില്ല എന്നും കോടതി വ്യക്തമാക്കി.
താൻ ഇഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവശ്യമായ രേഖകൾ എല്ലാം നേരത്തെ സമർപ്പിച്ചിട്ടുണ്ട് എന്നുമായിരുന്നു നേരത്തെ തോമസ് ഐസക്കിന്റെ നിലപാട്. കിഫ്ബി മസാല ബോണ്ട് ചിലവഴിച്ചതുമായി ബന്ധപ്പെട്ടുള്ള രേഖകൾ ഇഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് .
Discussion about this post