ന്യൂഡൽഹി : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 60 വർഷത്തെ ഭരണത്തിൽ പോലും കോൺഗ്രസിന് ചെയ്യാൻ കഴിയാത്ത വികസനം 10 വർഷം കൊണ്ട് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നേടിയെന്ന് അദ്ദേഹം പറഞ്ഞു. വെസ്റ്റ് ഡൽഹി ലോക്സഭാ സ്ഥാനാർത്ഥി കമൽജീത് സെഹ്രാവത്തിന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തിരഞ്ഞെടുപ്പാണ് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത്. 60 വർഷം കൊണ്ട് കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് മോദിയുടെ കീഴിൽ 10 വർഷം കൊണ്ട് ചെയ്തു. ഞങ്ങൾ ജനങ്ങളുടെ അടുത്തെത്തിയിരിക്കുന്നു . ജനങ്ങൾ പിന്തുണച്ചാൽ ബിജെപി വികസനത്തിനായി പ്രവർത്തിക്കുമെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.
താമര ചിഹ്നവും ബിജെപിയെയും തിരഞ്ഞെടുക്കുക. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റി എടുക്കണം. കൂടാതെ ഡൽഹിയിലെ പ്രധാന പ്രശ്നങ്ങളായ ജലമലിനീകരണം, ശബ്ദമലിനീകരണം, വായു മലിനീകരണം എന്നിവയിൽ നിന്ന് മുക്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ബിജെപിയെ തിരഞ്ഞെടുക്കണം . ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ പ്രശ്നം പരിഹരിച്ചാൽ തന്നെ ജനങ്ങളുടെ മെഡിക്കൽ ബില്ലിൽ കുറവുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു .
രാജ്യത്തിന് പണത്തിന്റെ കുറവല്ല ഉള്ളത് സത്യസന്ധരായ നേതാക്കളുടെ കുറവാണ് ഉള്ളത്. കഴിവുള്ള നേതൃത്വത്തിന് കീഴിൽ മാത്രമേ നമ്മുടെ രാജ്യം മുന്നേറുകയൊള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post