Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മിസൈൽ മാത്രമല്ല ഹെലികോപ്റ്ററുകളും വേണം; ഇന്ത്യയുടെ വാതിലിൽ മുട്ടി ഫിലിപ്പീൻസ് ; തദ്ദേശീയ പ്രതിരോധ ആയുധങ്ങൾക്ക് പ്രിയമേറുന്നു

by Brave India Desk
May 24, 2024, 10:41 am IST
in India, Defence
Share on Facebook
Tweet
WhatsAppTelegram

പ്രതിരോധ രംഗത്ത് ഒരുകാലത്ത് ഉപഭോക്താക്കളായിരുന്ന ഭാരതം ഇന്ന് നിർമ്മാതാക്കളായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങൾക്ക് തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും യുദ്ധ സാമഗ്രികളും ഇന്ത്യ വിതരണം ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ പല രാജ്യങ്ങളും വീണ്ടും ആയുധങ്ങൾക്കായി നമ്മെ സമീപിക്കാറുമുണ്ട്. ഇതിൽ പ്രധാനിയാണ് ഫിലിപ്പീൻസ്. ഇന്ത്യൻ നിർമ്മിത ഹെലികോപ്റ്ററാണ് ഇക്കുറി ഫിലിപ്പീൻസ് ആവശ്യപ്പെടുന്നത്.

തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾക്കായുള്ള താത്പര്യമാണ് ഫിലിപ്പീൻസ് ഇന്ത്യയെ അറിയിയിച്ചിട്ടുള്ളത്. അടുത്തിടെ ഇന്ത്യയുടെ മൂന്ന് യുദ്ധ കപ്പലുകൾ മനിലയിൽ നങ്കൂരമിട്ടിരുന്നു. ഈ വേളയിൽ ആയിരുന്നു ഫിലിപ്പീൻസ് നാവിക സേന ഹെലികോപ്റ്ററുകൾക്കായുള്ള സന്നദ്ധത പ്രകടമാക്കിയത്. ഐഎൻഎസ് ഡൽഹി, ഐഎൻഎസ് ശക്തി, ഐഎൻഎസ് കിൽത്താൻ എന്നീ യുദ്ധകപ്പലുകളാണ് വിന്യസിച്ചിരുന്നത്. ഇതിൽ ഐഎൻഎസ് ശക്തിയായിരുന്നു അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ വഹിച്ചിരുന്നത്.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

ധ്രുവ് ഹെലികോപ്റ്ററുകളാണ് ഫിലിപ്പീൻസിന് ആവശ്യം എന്നാണ് സൂചന. കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയ ഫിലിപ്പീൻ കോസ്റ്റ് ഗാർഡ് മേധാവി ഗോവയിലേക്ക് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ആയ എംകെ III യിൽ യാത്ര ചെയ്തിരുന്നു. ഹെലികോപ്റ്ററിന്റെ കരുത്ത് നേരിട്ട് അറിഞ്ഞതോടെയായിരുന്നു ഇന്ത്യയെ സമീപിക്കാനുള്ള തീരുമാനം എന്നും സൂചനയുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ധ്രുവ് ഹെലികോപ്റ്ററുകളുടെ മറ്റൊരു പതിപ്പാണ് എം.കെ 111. മൾട്ടി റോൾ- മൾട്ടി മിഷൻ ഹെലികോപ്റ്ററായ എം.കെ 111 യെ 5.5 ടൺ കാറ്റഗറിയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം സമുദ്ര മേഖലകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ കരാറുകളിൽ ഒപ്പുവച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. സെക്കന്റ് തോമസ് ഷോൾ മേഖലയിൽ അടുത്തിടെ ചൈന സാന്നിദ്ധ്യം വർ്ദ്ധിപ്പിച്ചിരുന്നു. ഇത് പ്രതിരോധിക്കുകയാണ് ഹെലികോപ്റ്ററുകൾ സ്വന്തമാക്കുന്നതിലൂടെ ഫിലിപ്പീൻസ് ലക്ഷ്യമിടുന്നത്.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് ഹെലികോപ്റ്ററുകളുടെ നിർമ്മാതാക്കൾ. ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഹെലികോപ്റ്ററുകൾക്കും മറ്റ് യുദ്ധ വിമാനങ്ങൾക്കുമായി താത്പര്യം പ്രകടിപ്പിക്കുന്നത് എച്ച് എ എല്ലിനെ സംബന്ധിച്ചും നിർണായകമാണ്. പ്രതിവർഷം 30 മുതൽ 90 വരെ ഹെലികോപ്റ്ററുകൾ നിർമ്മിക്കാൻ എച്ച് എ എല്ലിന് കഴിയും.

300 ലധികം അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളാണ് ഇന്ത്യൻ പ്രതിരോധ സേനകൾ പ്രവർത്തിപ്പിക്കുന്നത്. നിലവിൽ എംകെ 4 ഹെലികോപ്റ്ററുകൾക്ക് ആയുധക്കരുത്ത് നൽകി കൊണ്ടുള്ള പുതിയ പതിപ്പിന്റെ പണിപ്പുരയിലുമാണ് എച്ച് എ എൽ. അടുത്തിടെ ഇന്ത്യയുടെ സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്‌മോസ് ഫിലിപ്പീൻസിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഹെലികോപ്റ്ററുകളും ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ പണിപ്പുരയിൽ നിർമ്മിച്ച പ്രതിരോധ ആയുധങ്ങളുടെ കരുത്തിന് ലോകരാജ്യങ്ങൾക്കിടയിൽ പ്രിയമേറുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

Tags: philippinesalh
Share36
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies