കൊച്ചി: ആലുവയിൽ നിന്നും കാണാതായ വിവിധഭാഷ പെൺകുട്ടിയെ ആലുവ പോലീസ് കണ്ടെത്തി. അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് കണ്ടെത്തിയത്. കാണാതായെന്ന പരാതി കിട്ടി രണ്ടര മണിക്കൂറിനകം ആണ് പോലീസ് 12 വയസുകാരിയെ കണ്ടെത്തിയത്.
ജന്മനാടായ കൊൽക്കത്തയിലേക്ക് തിരികെ പോകാനാഗ്രഹിച്ചാണ് കുട്ടി ആലുവയിലെ വീട് വിട്ടതെന്നാണ് സൂചന. രണ്ട് മാസം മുൻപാണ് കുട്ടി അമ്മയ്ക്കൊപ്പം ആലുവയിലെത്തുന്നത്. കൊൽക്കത്തയിലേക്ക് പോകാൻ കുട്ടി സുഹൃത്തിന്റെ സഹായം തേടിയിരുന്നു. സുഹൃത്തിനൊപ്പമാണ് കുട്ടി പോയത്.
ഇന്നലെ വൈകിട്ട് 5 മണിക്ക് കടയില്‍ പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു.
Discussion about this post