കോഴിക്കോട്: ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിന് ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ടരയോടെയാണ് തിയേറ്ററിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഭീഷണിസന്ദേശമെത്തിയത്. സിനിമാപ്രദർശനം നടന്നുകൊണ്ടിരിക്കെയാണ് സന്ദേശം ലഭിച്ചത്.
തുടർന്ന് തിയേറ്റർ നടത്തിപ്പുകാർ ടൗൺ സ്റ്റേഷനിൽ വിവരമറിയിക്കുകയും തുടർന്ന് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയുമായിരുന്നു. സന്ദേശത്തിന്റെ ഉറവിടമന്വേഷിക്കുകയും പത്തനംതിട്ട സ്വദേശിയാണ് ഭീഷണിസന്ദേശം അയച്ചതെന്ന് കണ്ടെത്തുകയുംചെയ്തു.
അസിസ്റ്റന്റ് കമ്മിഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഏതാനുംദിവസങ്ങൾക്കുമുമ്പാണ് അപ്സര നവീകരണത്തിനുശേഷം വീണ്ടും തുറന്നത്.
Discussion about this post