ലോകത്തെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ നഗരങ്ങളും. ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സ്റ്റഡീസ് ഇൻഡക്സ് പുറത്തുവിട്ട പട്ടികയിൽ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയും കേരളത്തിൽ നിന്നുള്ള കൊച്ചിയുൾപ്പെടെയുള്ള നഗരങ്ങളുമാണ് ഇടംപിടിച്ചിരിക്കുന്നത്. വിവിധ മാനദണ്ഡങ്ങൾ കണക്കാക്കി തയ്യാറാക്കിയ പട്ടികയിലാണ് നമ്മുടെ നാടിന് അഭിമാനനേട്ടം.
ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സ്റ്റഡീസ് ഇൻഡക്സിന്റെ പട്ടിക പ്രകാരം ലോകത്തിലെ തന്നെ മികച്ച ഇന്ത്യൻ നഗരം നമ്മുടെ രാജ്യതലസ്ഥാനമായ ഡൽഹിയാണ്. പട്ടികയിൽ 350 ആണ് ഡൽഹിയുടെ റാങ്ക്. ഇതിന് തൊട്ട് പിന്നിലായി ബംഗളൂരുവും മുംബൈയും ഉണ്ട്. ഇന്ത്യയിലെ മികച്ച നഗരങ്ങളിൽ രണ്ടാം സ്ഥാനം ബംഗളൂരുവിനും മൂന്നാംസ്ഥാനം മുംബൈയ്ക്കുമാണ്. പട്ടികയിലെ നാലാം സ്ഥാനം ചെന്നൈ കൊണ്ടുപോയപ്പോൾ അഞ്ചാം സ്ഥാനം കൊച്ചി നഗരമാണ് പിടിച്ചെടുത്തത്.സാമ്പത്തികം, മനുഷ്യവിഭവശേഷി, ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നീ അഞ്ച് മാനദണ്ഡങ്ങളാണ് മികച്ച നഗരത്തെ നിശ്ചയിക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന നഗരം മുംബൈയാണ് പട്ടികയിൽ പറയുന്നു. മുംബൈ നഗരത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഭയക്കാതെ രാത്രി കാലങ്ങളിൽ പുറത്തിറങ്ങി നടക്കാൻ സാധിക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരു വിഭാഗങ്ങൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും സംസ്ഥാനത്ത് കുറവാണ്. ഈ മാനദണ്ഡ പ്രകാരം രാജ്യതലസ്ഥനമായ ഡൽഹിയുടെ സ്ഥാനം വളരെ പുറകിലാണ് . ഡൽഹിയിൽ സ്ത്രീകളും കുട്ടികളും ഒട്ടും സുരക്ഷിതരല്ലെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post