കൊല്ലം: എസ്.എന്‍.ഡി.പിയ്‌ക്കെതിരെ ജപ്തി നടപടിയ്‌ക്കൊരുങ്ങി പിന്നോക്ക വികസന കോര്‍പ്പറേഷന്‍. മാനദണ്ഡം ലംഘിച്ച് വിതരണം ചെയ്ത മൈക്രോഫിനാന്‍സ് തുക തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി.
ആറ് കോടി ഏഴ് ലക്ഷം രൂപ വിലയുള്ള വസ്തുവകകളാണ് ജപ്തി ചെയ്യുക. ജപ്തി നടപടി നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ അപേക്ഷ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ തള്ളി.
കൊല്ലം ജില്ലാ കളക്ടര്‍ വഴിയാണ് പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ജപ്തി നടപടി സ്വീകരിക്കുക.
Discussion about this post