മുംബൈ: ഇസ്രായേലിന്റെ റഫാ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട്, “എല്ലാ കണ്ണുകളും റാഫയിലേക്ക്” എന്ന ഇൻസ്റ്റാഗ്രാം സ്റ്റോറി തന്റെ സമൂഹ മദ്ധ്യമത്തിൽ നിന്നും പിൻവലിച്ച് മാധുരി ദീക്ഷിത്. ആരാധകരുടെ രൂക്ഷമായ പ്രതികരണങ്ങൾ കാരണമാണ് ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒക്ടോബർ 7 നാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ഇസ്രായേലിലെ സംഗീതനിശയിൽ ഹമാസ് ആക്രമണം നടത്തിയത്. തുടർന്ന് ഇന്ന് വരെ കണ്ടിട്ടില്ലാത്ത കൊള്ളയ്ക്കും കൊലപാതകങ്ങൾക്കും, ബലാത്സംഗങ്ങൾക്കുമാണ് ഇസ്രായേൽ വേദിയായത്. ഇസ്രായേലിലെയും മറ്റ് ലോക രാജ്യങ്ങളിലെ പൗരന്മാരെയും അളവില്ലാത്ത ക്രൂരതയ്ക്ക് ഹമാസ് വിധേയമാക്കുകയായിരിന്നു.
ഇതിനെ തുടർന്ന്, ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും, ഹമാസിനെ പൂർണ്ണമായും തുടച്ചു നീക്കുമെന്നും ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു ഉറപ്പു നൽകിയിരുന്നു. ഇപ്പോൾ ഹമാസിനെ അവരുടെ എല്ലാ ശക്തി കേന്ദ്രങ്ങളിൽ നിന്നും തുടച്ചു നീക്കുന്ന നടപടികളാണ് ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് സ്വീകരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഒക്ടോബര് 7 ലെ ഭീകരാക്രമണം നടന്നിട്ടുണ്ടെന്നത് അറിഞ്ഞതായി പോലും ഭാവിക്കാതിരിക്കുന്ന പലരും ” എല്ലാ കണ്ണുകളും റാഫയിലേക്ക്” മുദ്രാവാക്യവുമായി ഇറങ്ങിയിരിക്കുന്നത്. കൂടുതലും ബോളിവുഡ് സിനിമാ താരങ്ങളാണ് ഇവരിൽ പെടുന്നത്. ഇതോടു കൂടി ഈ ഇരട്ടത്താപ്പിൽ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ് സമൂഹ മാദ്ധ്യമങ്ങളിൽ.
Discussion about this post