പാലക്കാട് : അട്ടപ്പാടിയിൽ വയോധികയ്ക്ക് നേരെ ആക്രമണം. അട്ടപ്പാടി സാമ്പാർകോഡ് ഊര് നിവാസിയായ ഭഗവതി എന്ന വയോധികയ്ക്ക് വെട്ടേറ്റു. സാമ്പാർകോഡ് സിപിഐ ബ്രാഞ്ച് സെക്രട്ടറി ആണ് വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വഴി തർക്കത്തെ തുടർന്നാണ് സിപിഐ ബ്രാഞ്ച് സെക്രട്ടറി നഞ്ചപ്പൻ ഭഗവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായ പരിക്കേറ്റ വയോധികയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപിഐ ബ്രാഞ്ച് സെക്രട്ടറി നഞ്ചപ്പനെതിരെ വയോധികയുടെ മകൻ മണികണ്ഠൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സാമ്പാർകോഡ് ഊര് നിവാസികൾക്കായി നിർമ്മിച്ചിട്ടുള്ള പൊതു ശ്മശാനത്തിലേക്കുള്ള വഴിയെ ചൊല്ലി ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
Discussion about this post