പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന 172 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് വിട്ടയച്ചു. കറാച്ചിയിലെ മാലിര്‍ ജയിലില്‍ തടവിലായിരുന്നു ഇവര്‍.
ഇവരെ വാഗാ അതിര്‍ത്തിയില്‍ വച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. നല്ല നടപ്പിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം. ഇന്ത്യ പാക് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം പലതവണ പാക്കിസ്ഥാന് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചിരുന്നു.
Discussion about this post