കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 850 ഗ്രാം സ്വർണം പിടികൂടി. എയർഹോസ്റ്റസിനെയാണ് ഡിആർഐ സംഘം പിടികൂടിയത്.കൊൽക്കത്ത സ്വദേശി സുരഭി ഖാതു ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സി ആർ ഐ പിടികൂടിയത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർഹോസ്റ്റസാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ 28നായിരുന്നു സംഭവം. മസ്കറ്റിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐ.എക്സ് 714 വിമാനത്തിലാണ് സുരഭി കേരളത്തിലെത്തിയത്. കാപ്സ്യൂളാക്കിയാണ് സ്വർണം കടത്താൻ നോക്കിയത്.വിപണിയിൽ 60 ലക്ഷത്തോളം വില വരുന്നതാണ് സ്വർണ്ണം എന്ന് ഡിആർഐ പറഞ്ഞു.
സംശയം തോന്നി എയർഹോസ്റ്റസിനെ പരിശോധിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സ്വർണം പിടികൂടിയത്.ചോദ്യം ചെയ്തതിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Discussion about this post