ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ ശക്തമായ പോരാട്ടം കാഴ്ച വച്ച് വിവിധ പാർട്ടികൾ. പോസ്റ്റൽ വോട്ടുകൾക്ക് പിന്നാലെ ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ലീഡ് നില ഉയർത്തുകയാണ് എൻഡിഎ. രാജ്യത്ത് കാവി തരംഗം ആഞ്ഞടിക്കുന്നതിൻ്റെ സൂചനകളാണ് ആദ്യ ഘട്ടത്തിൽ വ്യക്തമാകുന്നത്.
നിലവിൽ 302 മണ്ഡലങ്ങളിലാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്. ഇതിൽ 160 ലധികം സീറ്റുകളിൽ ബിജെപി തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. ഉത്തർപ്രദേശിൽ 36 സീറ്റുകളിൽ എൻഡിഎ മുന്നിട്ടുനിൽക്കുകയാണ്. 42 സീറ്റുകളിലാണ് ഇൻഡി മുന്നണി ലീഡ് ഉയർത്തുന്നത് 2 സീറ്റുകളിലാണ് മറ്റു പാർട്ടികൾ .
മഹാരാഷ്ട്രയിൽ 23 സീറ്റിലാണ് എൻഡിഎ . 18 സീറ്റുകളിലാണ് ഇൻഡി സഖ്യം. മറ്റുള്ളവ 3. വെസ്റ്റ് ബംഗാളിൽ 23 സീറ്റുകളിലാണ് ബിജെപിയുടെ കുതിപ്പ്. ടിഎംസി 18 സീറ്റുകൾ, ഐഎൻസി 2 സീറ്റുകൾ എന്നിവയാണ്. ബീഹാറിൽ എൻഡിഎ 34 സീറ്റുകളും , ഇൻഡി മുന്നണി 15 മറ്റുള്ള പാർട്ടികൾ 1 . മദ്ധ്യപ്രദേശിൽ മുന്നിലുള്ളത് എൻഡിഎ തന്നെയാണ്. എൻഡിഎ 28 , കോൺഗ്രസിന് ഒന്നും തന്നെയില്ല.
Discussion about this post