കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ സിപിഎമ്മിനെ ഞെട്ടിച്ച് എൻഡിഎയുടെ അഭുതപൂർവ്വമായ പ്രകടനം. യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ ലീഡ് നില ഉയർത്തുമ്പോൾ ഒരു ഘട്ടത്തിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ഇടതുകോട്ടകളായ പല ബൂത്തുകളിലും ബിജെപി വോട്ട് വഹിതം ഉയർത്തിയതാണ് തിരിച്ചടിയായത്.
നിലവിൽ 22,267 വോട്ടിന് മുന്നിലാണ് എംകെ രാഘവൻ. 74394 വോട്ടുകളാണ് എംകെ രാഘവന്റെ അക്കൗണ്ടിൽ നിലവിലുള്ളത്. എളമരം കരീമിന് 52127 വോട്ടുകളും, എംടി രമേശ് 24,951 വോട്ടുകളോടെ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. എളമരം കരീം 5941 നേടിയപ്പോൾ എം.ടി.രമേശ് 8,030 വോട്ട് നേടി. ചരിത്രത്തിലാദ്യമായാണ് എൻഡിഎ എൽഡിഎഫിനെ മറികടന്നത്.
Discussion about this post