കേരളത്തിലെ മുൻ നിര മാദ്ധ്യമങ്ങളും കപട മതേതരത്വ പോരാളികളും ഇപ്പോൾ രാഹുൽ ഗാന്ധിയെ പുകഴ്ത്തുന്ന തിരക്കിലാണ്. രാഹുൽ ഗാന്ധി ബി ജെ പി ക്കെതിരെ പട നയിച്ചു, കോൺഗ്രസിനെ തിരിച്ചു കൊണ്ട് വന്നു എന്നൊക്കെയാണ് പലരും അവകാശപ്പെടുന്നത്. എന്നാൽ ഇത്തരം അവകാശ വാദങ്ങളിലെ പൊള്ളത്തരങ്ങൾ വെളിപ്പെടുത്തി കൊണ്ടുള്ള ഒരു ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വയറൽ ആവുകയാണ്.
ഫേസ്ബുക് ഉപയോക്താവ് ആയ ജിതിൻ ജേക്കബ് ആണ്, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഒന്നും ചെയ്തിട്ടില്ല എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.
‘ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി എന്തോ മലമറിച്ചു എന്ന് പറഞ്ഞുള്ള ബഹളമാണ് കേരളത്തിൽ..
രാഹുൽ ഗാന്ധി വിജയിച്ചു എന്ന് എന്ത് അടിസ്ഥാനത്തിൽ അല്ലെങ്കിൽ എന്ത് കണക്കിന്റെ പിൻബലത്തിൽ ആണ് പറയുന്നത്..?
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ഇന്ത്യ ഭരിക്കാൻ ഉള്ള ഭൂരിപക്ഷം ലഭിച്ചോ? അതോ കോൺഗ്രസ് അടങ്ങുന്ന ‘ഇണ്ടി’ മുന്നണിക്ക് ഇന്ത്യ ഭരിക്കാൻ ഉള്ള ഭൂരിപക്ഷം കിട്ടിയോ..?
543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആകെ മത്സരിച്ചത് തന്നെ 328 സീറ്റുകളിൽ ആണ്. അതിൽ വിജയിച്ചത് വെറും 99 എണ്ണത്തിൽ..!
സംസ്ഥാന ഭരണം ഉള്ള ശക്തരായ 20 പ്രാദേശിക പാർട്ടികൾ ചേർന്ന് ഉണ്ടാക്കിയ ഇണ്ടി സഖ്യം നേടിയതാകട്ടെ 233 സീറ്റും…!
ബിജെപി ഒറ്റയ്ക്ക് മത്സരിച്ചു വിജയിച്ചത് 240 സീറ്റിൽ ആണ്. ഘടക കക്ഷികളുടെ വോട്ടും ബിജെപിക്ക് കിട്ടിയില്ലേ എന്ന് ചോദിച്ചാൽ, അത് വളരെ തുച്ഛം എന്നേ പറയാൻ കഴിയൂ. NDA യിൽ ഉള്ളത് 14 ചെറുകിട പാർട്ടികൾ മാത്രമാണ്. ബീഹാറിൽ സഖ്യം ഉണ്ടാക്കിയാണ് മത്സരിച്ചത് എങ്കിലും ബീഹാറിൽ ബിജെപി ശക്തരാണ്, ഇപ്പോഴും ബീഹാർ നിയമസഭയിൽ ഏറ്റവും കൂടുതൽ സീറ്റ് ബിജെപിക്കാണ്.
ആന്ധ്രയിൽ മുൻപും ബിജെപിക്ക് MLA മാർ ഉണ്ടായിരുന്നു. എന്നിരുന്നാലും വാദത്തിന് ആന്ധ്രയിൽ സഖ്യ കക്ഷികളുടെ വോട്ട് കൊണ്ട് കൂടി ജയിച്ചു എന്ന് പറയാം. പക്ഷെ അത് വെറും 3 സീറ്റേ ഉള്ളൂ.
കോൺഗ്രസ് നേടിയ 99 സീറ്റിൽ സ്വന്തം കരുത്ത് കൊണ്ട് നേടിയത് കേരളത്തിൽ നിന്നുള്ള 14, കർണാടകയിലെ 9, രാജസ്ഥാനിലെ 8, പഞ്ചാബിലെ 7, ആസ്സാമിലെ 3, ഹരിയാനയിലെ 5, പിന്നെ ചില സംസ്ഥാനങ്ങളിൽ ഒന്നും രണ്ടും ഒക്കെ.. ആകെ കൂടി 50 – 52 സീറ്റുകൾ മാത്രാണ്. ബാക്കിയെല്ലാം ഘടക കക്ഷികളുടെ ഔദാര്യം ആണ്.
തമിഴ് നാട്ടിലും, ഉത്തർ പ്രദേശിലും ഒക്കെ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാൽ നോട്ടയ്ക്ക് പുറകിൽ പോകും എന്നത് ആർക്കാണ് അറിയാത്തത്.
ഇനി കോൺഗ്രസ്സും ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയത് 217 സീറ്റുകളിൽ ആണ്. അതിൽ 153 ഉം വിജയിച്ചത് ബിജെപിയാണ്. വിജയ ശതമാനം 70.5%. അവിടെയും കോൺഗ്രസ് വൻ തോൽവിയായി…
10 വർഷം പ്രതിപക്ഷത്ത് ഇരുന്നിട്ടും ഇപ്പോഴും 100 സീറ്റ് പോലും കോൺഗ്രസിന് ഇല്ല എന്നോർക്കണം. ഇന്ത്യയിലെ അഴിമതിക്കാരും, മത തീവ്രവാദികളും ഉൾപ്പെട്ട കാക്കതൊള്ളയിരം പാർട്ടികളെ ചേർത്ത് വെച്ച് മത്സരിച്ചിട്ടും എല്ലാവർക്കും കൂടി ബിജെപി ഒറ്റയ്ക്ക് നേടിയ സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല.
ഏത് രാഷ്ട്രീയ കക്ഷി ആയാലും 10 വർഷമൊക്കെ തുടർച്ചയായി ഭരിക്കുമ്പോൾ ജനം മടുക്കും. ആ ഒരു സാഹചര്യം ഉണ്ടായിട്ടും, സംസ്ഥാനങ്ങൾ അടക്കം ഒറ്റയ്ക്ക് ഭരിക്കുന്ന 20 ഓളം ശക്തരായ പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉണ്ടായിട്ടും, ബിജെപി നേടിയ 240 സീറ്റിന്റെ ഏഴയലത്ത് കോൺഗ്രസിനെ എത്തിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല എന്ന് മാത്രമല്ല വീണ്ടും പ്രതിപക്ഷത്ത് ഇരിക്കുകയും ചെയ്യുന്നു.
അരുണാചൽ പ്രദേശ്, സിക്കിം, ആന്ധ്രപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ ദിവസം വന്നിരുന്നു. അരുണാചൽ, ഒഡിഷ എന്നിവിടങ്ങളിൽ ബിജെപിയും, സിക്കിം, ആന്ധ്ര എന്നിവിടങ്ങളിൽ ബിജെപി നയിക്കുന്ന NDA യും ആണ് വിജയിച്ചത്. കോൺഗ്രസ് അവിടെയും നാമാവശേഷം ആയി. ഈ സംസ്ഥാനങ്ങൾ എല്ലാം കോൺഗ്രസ് വർഷങ്ങളോളം ഒറ്റയ്ക്ക് ഭരിച്ചതാണ് എന്നോർക്കണം.
അതായത് ലോക്സഭ തിരഞ്ഞെടുപ്പിലും തോറ്റു, അതിനോടൊപ്പം തിരഞ്ഞെടുപ്പ് നടന്ന 4 സംസ്ഥാനങ്ങളിലും തോറ്റു തുന്നം പാടി.
543 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളുടെ സഹായം കൊണ്ട് നേടിയ 99 സീറ്റാണ് രാഹുൽ ഗാന്ധിയുടെ ‘വൻ നേട്ടമായി’ ആഘോഷിക്കുന്നത്…!
സ്വയം ഒരു തോൽവി ആണെന്ന് മനസിലാക്കി കോൺഗ്രസിൽ നിന്ന് രാജിവെക്കുക അല്ലെങ്കിൽ അവധി എടുക്കുക ആണ് വേണ്ടത്. വേറെ ഏതെങ്കിലും പാർട്ടിയിൽ ഇത് നടക്കുമോ..?
തുടർച്ചയായി 3 പൊതു തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിച്ചിട്ട് ആകെയുള്ള 543 സീറ്റുകളിൽ ശക്തരായ ഘടക കക്ഷികളുടെ പിന്തുണ ഉണ്ടായിട്ടും ഒരിക്കൽ പോലും 100 സീറ്റ് കിട്ടാതിരുന്നാൽ കുറച്ചു ഉളുപ്പ് ഉള്ള ആരും സ്വയം വിമർശനത്തിന് തയാറാകും.
വീര പോരാളി അല്ല, വെറും തോൽവി ആണ് രാഹുൽ ഗാന്ധി. അരാജകവാദികളുടെ താളത്തിന് തുള്ളുന്നയാൾ. താൻ ജന്മം കൊണ്ടത് ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ വേണ്ടി മാത്രമാണ് എന്ന് കരുതി നടക്കുന്നയാൾ. എന്നാൽ അതിനുള്ള കഴിവ് പോയിട്ട് സ്വന്തം പാർട്ടിയെ വളർത്താൻ പോലും ഉള്ള കെൽപ്പ് അയാൾക്ക് ഇല്ല എന്ന് തുടർച്ചായ മൂന്ന് പൊതു തിരഞ്ഞെടുപ്പിലും കോൺഗ്രസിന് ദയനീയ തോൽവി സമ്മാനിച്ചു കൊണ്ട് അയാൾ തന്നെ തെളിയിച്ചു.
ഇന്ത്യൻ ജനത തുടർച്ചയായി മൂന്ന് പൊതുതിരഞ്ഞെടുപ്പിൽ തള്ളിക്കളഞ്ഞിട്ടും, സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ അടക്കം നിരന്തരം തോറ്റു തുന്നം പാടിയിട്ടും അയാൾ ഒരു പരാജയം ആണെന്ന് മനസിലാക്കാൻ കഴിയാതെ നായക പരിവേഷം കൊടുത്ത് കൊണ്ട് നടക്കുന്നവരാണ് യഥാർത്ഥത്തിൽ ഭൂലോക തോൽവികൾ..
Discussion about this post