തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം താത്ക്കാലിക പ്രതിഭാസം മാത്രമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം ഉണ്ടായില്ല. എന്നാൽ ഇടതുപക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല. ഈ തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൻ അല്ല. ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
ബിജെപിയുടെ ബഹുജനസ്വാധീനത്തിൽ വർദ്ധനവുണ്ടായി. തൃശൂരിൽ കോൺഗ്രസിന്റെ വോട്ട് ബിജെപിയിലേക്ക് പോയെന്നും അദ്ദേഹം പ്രതികരിച്ചു.കേരള കോൺഗ്രസ് എമ്മിന്റെ രാജ്യസഭാ സീറ്റ് ആവശ്യത്തിൽ, സീറ്റ് ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നായിരുന്നു പ്രതികരണം.
ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ല. തെരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യം രൂപപ്പെട്ടു. കേരളത്തിലെ ജനങ്ങൾ ബിജെപിയെയും ആർഎസ്എസിനെയും ശക്തമായി എതിർക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post