ന്യൂഡൽഹി : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റിൽ തൊടാൻ കഴിഞ്ഞില്ല . 2014, 2019, 2024 തിരഞ്ഞെടുപ്പുകൾ നോക്കിയാൽ ബിജെപിക്ക് കിട്ടിയത്ര സീറ്റുകൾ പോലും കോൺഗ്രസിന് കിട്ടിയിട്ടില്ല എന്ന് പ്രധാനമന്ത്രി പരിഹസിച്ചു. മൂന്നാം വട്ടവും നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എൻഡിഎ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന യോഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ഈ തിരഞ്ഞെടുപ്പ് നോക്കിയാൽ എല്ലാവർക്കും മനസ്സിലാകും. കോൺഗ്രസ് ഇപ്പോൾ എവിടെ എത്തി നിൽക്കുന്നുവെന്നത്. ഇൻഡി മുന്നണി ഇത്രയും നാളും പതുക്കെയാണ് മുങ്ങി കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അവർ അതിവേഗമാണ് മുങ്ങിപോവുന്നത് എന്ന് അദ്ദഹേം കൂട്ടിച്ചേർത്തു.
10 വർഷക്കാലം എൻഡിഎയുടെ മികച്ച ഭരണം എങ്ങനെയെന്ന് രാജ്യം കണ്ടതാണ്. മികച്ച ഭരണകൊണ്ടാണ് ജനങ്ങൾ വീണ്ടും എൻഡിഎയെ തിരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post