ന്യൂഡൽഹി: നരേന്ദ്ര മന്ത്രി മോദിയെ കക്ഷി നേതാവായി തിരഞ്ഞെടുത്ത എൻ ഡി എ യോഗത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഡി എ എന്നാൽ മുപ്പത് വർഷമായി തുടരുന്ന ജൈവികമായ ബന്ധമാണെന്നും ദേശീയ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പ് വളരെ ശക്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ആരെയും കെട്ടിപ്പിടിക്കുന്നതിനോ സ്നേഹിക്കുന്നതിനോ എൻ ഡി എ യിൽ ആർക്കും ഒരു വിഷമമോ ബുദ്ധിമുട്ടോ ഇല്ല എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, എവിടെയാണോ സഹായം വേണ്ടത് അവിടെ ഞങ്ങളുണ്ട്, എന്ന മുദ്രവാക്യവുമായാണ് ദേശീയ ജനാധിപത്യ സഖ്യം മുന്നോട്ട് പോകുന്നത് എന്നും വെളിപ്പെടുത്തി.
കഴിഞ്ഞ 30 വർഷമായി മികച്ച നിലയിൽ പ്രവർത്തിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം അതിന്റെ മൂന്ന് ദശകത്തെ പ്രവർത്തനത്തിനിടയിൽ 3 തവണ 5 വർഷം ഈ രാജ്യം ഭരിച്ചുവെന്നും അടുത്ത 5 വര്ഷം ഈ രാജ്യം ഭരിക്കുന്നതോടെ ഇരുപത് വർഷം പൂർത്തിയാക്കും എന്നും മോദി പറഞ്ഞു
Discussion about this post