മുംബൈ : ബോളിവുഡ് നടി നൂർ മാലാബിക ദാസിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ലോഖണ്ഡ്‌വാല ഏരിയയിലെ ഫ്‌ളാറ്റിലാണ് 31 വയസ്സുകാരിയായ നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സിനിമാരംഗത്തേക്ക് എത്തുന്നതിനു മുൻപായി എയർഹോസ്റ്റസ് ആയി ജോലി നോക്കിയിരുന്ന വ്യക്തിയായിരുന്നു നൂർ മാലാബിക ദാസ്. 2023ല്‍ പുറത്തിറങ്ങിയ ദി ട്രയൽ എന്ന ചിത്രത്തിൽ ബോളിവുഡ് നടി കജോളിനൊപ്പം ശക്തമായ ഒരു കഥാപാത്രത്തെ നൂർ അവതരിപ്പിച്ചിരുന്നു. സിസ്‌കിയാൻ, വാൽകമാൻ, തീഖി ചാത്‌നി, ജഘന്യ ഉപായ, ചരംസുഖ്, ദേഖി അന്ദേഖി, ബാക്ക്‌റോഡ് ഹസിൽ തുടങ്ങി നിരവധി പ്രോജക്ടുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കാൻ നൂർ മാലാബിക ദാസിന് കഴിഞ്ഞിട്ടുണ്ട്.
അസം സ്വദേശിനിയായ നൂർ ഖത്തർ എയർവേസിൽ എയർഹോസ്റ്റസ് ആയി ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിട
യിൽ ആയിരുന്നു സിനിമാ ടെലിവിഷൻ മേഖലയിലേക്ക് കടന്നുവരുന്നത്. എന്നാൽ നടിയുടെ സിനിമ പ്രവേശനത്തിൽ വീട്ടുകാർക്ക് കടുത്ത എതിർപ്പായിരുന്നു ഉണ്ടായിരുന്നത്. മരണശേഷം നൂറിന്റെ മൃതദേഹം പോലും വീട്ടുകാരും കുടുംബവും ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതോടെ അന്ത്യകർമ്മങ്ങൾ നടത്തുന്നതിനുള്ള നടപടികൾ മുംബൈ പോലീസ് തന്നെ സ്വീകരിക്കുകയായിരുന്നു.
Discussion about this post