രോഹിതിന്റെ മുത്തശ്ശിയുടെ പ്രസ്താവനയും, അമ്മ സമര്‍പ്പിച്ച സത്യാവാങ്മൂലവും തെളിവ്
ഡല്‍ഹി: ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥി രോഹിത് വെമൂല ദളിതനല്ലെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് സമര്‍പ്പിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. രോഹിത് ദളിത് വിഭാഗത്തില്‍ പെടാത്ത പിന്നോക്ക വിഭാഗമായി കണക്കാക്കുന്ന വധേര ജാതിക്കാരനാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രോഹിതിന്റെ മുത്തശ്ശി രാഘവമ്മയുടെ ഉള്‍പ്പടെയുള്ള മൊഴി ഉള്‍പ്പെടുന്നതാണ് റിപ്പോര്‍ട്ട്. തന്റെ മകന്( രോഹിതിന്റെ അച്ഛന്) വധേര വിഭാഗമാണെന്ന് രാഘവമ്മ പറയുന്നു. തെലുങ്ക് ഭാഷയിലുള്ള രാഘവമ്മയുടെ ഇക്കാര്യം പറയുന്ന വീഡിയൊവും ഹാജരാക്കിയിട്ടുണ്ട്.
രോഹിതിന്റെ ഇളയ സഹോദരന് രാജ ചൈതര്യകുമാര് വധേര ജാതിയില്‍ പെടുന്നുവെന്ന് കാണിച്ച് രോഹിതിന്റെ അമ്മ വി രാധിക 2014 ജൂലായ് 2ന് ഗുരുജ്വാല വില്ലേജ് ഓഫിസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും ഇതോടൊപ്പമുണ്ട്. 1990 ജൂണ്‍ 9 നാണ് രാജ ചൈതന്യ ജനിച്ചത്. അപ്പോള്‍ ജനനം രജിസ്ട്രര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യങ്ങള്‍ നിഷേധിച്ചാല്‍ അത് ഇന്ത്യന്‍ ശിക്ഷനിയമം 199 പ്രകാരം കേസെടുക്കാവുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു.
തന്റെ മകന് രോഹിത് ദളിതനല്ലെന്നും ഒബിസി വിഭാഗമായ വദ്ദേരയാണെന്നും രോഹിതിന്റെ അച്ഛന് വാദിക്കുമ്പോള്‍ രാധിക ഈ അവകാശവാദം തള്ളിക്കളഞ്ഞിരുന്നു. ദളിത് വിഭാഗത്തില്‍പ്പെടുന്ന മാല സമുദായക്കാരാണ് തങ്ങളെന്നാണ് രാധികയുടെ വാദം. ഇരുവരുടെയും ബന്ധുക്കളുടെ രക്തപരിശോധന നടത്തി ഒരേ പാരമ്പര്യം തെളിയിക്കാന്‍ കഴിയുമെന്നും രോഹിതിന്റെ അച്ഛന് മണികുമാര്‍ ഉറപ്പിച്ചു പറയുന്നു. വളരെ മുമ്പ് വിവാഹമോചനം നേടിയ ഇരുവരും മകനൊടൊപ്പം പിന്നീട് ഒന്നിച്ചുതാമസിക്കുകയായിരുന്നു. രോഹിത് വെമുലയുടെ മരണശേഷം വീണ്ടും രണ്ട് പേരും ഇപ്പോള്‍ രണ്ട് ചേരിയിലായിരിക്കുകയാണ്.
Discussion about this post