ജി7 ഉച്ചകോടിയ്ക്കായി രാജ്യത്ത് എത്തിയ അതിഥികളെ ഇന്ത്യൻ രീതിയിൽ സ്വീകരിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. കൈ കൂപ്പി നമസ്‌തെ പറഞ്ഞാണ് വിവിധ രാഷ്ട്ര നേതാക്കളെ അവർ സ്വീകരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
50 ാമത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യാത്ര തിരിച്ചിട്ടുണ്ട്. മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രയാണ് ഇത്. ഇറ്റലിയുടെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യ പങ്കെടുക്കുന്നത്.
അതേസമയം കാനഡ, ഫ്രാൻസ്, യു.എസ്., യു.കെ., ജർമനി, ജപ്പാൻ, ഇറ്റലി എന്നീ ഏഴു വികസിത രാജ്യങ്ങളോടൊപ്പം യൂറോപ്യൻ യൂണിയനും ഉച്ചകോടിയിൽ പങ്കെടുക്കും. ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിലെ അപുലിയയിലുള്ള ബോർഗോ എഗ്‌നാസിയ റിസോർട്ടിലാണ് ജി 7 ഉച്ചകോടി ചേരുക. റഷ്യ -യുക്രൈൻ യുദ്ധവും ഇസ്രായേൽ-ഗാസ സംഘർവും ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് സൂചന. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു. ‘ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രസിഡന്റ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post