Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

യുദ്ധം പശ്ചിമേഷ്യയിൽ, ഇരുട്ടിലായി പാകിസ്താൻ; ഇന്ധനമില്ല, സ്കൂളുകൾ പൂട്ടി, സർക്കാർ ഓഫീസുകൾക്ക് നിയന്ത്രണം!; ഷരീഫിന്റെ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപനം 

by Brave India Desk
Mar 10, 2026, 04:26 pm IST
in International
Share on Facebook
Tweet
WhatsAppTelegram

പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം മുറുകുന്നതിനിടെ കടുത്ത ഇന്ധന പ്രതിസന്ധിയിലകപ്പെട്ട് പാകിസ്താൻ. രാജ്യം കടുത്ത ഊർജ്ജ നിയന്ത്രണത്തിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോള എണ്ണ വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ ഇന്ധനം ലാഭിക്കുന്നതിനായി സ്കൂളുകൾ അടച്ചിടാനും സർക്കാർ ഉദ്യോഗസ്ഥരുടെ ഇന്ധന അലവൻസ് വെട്ടിക്കുറയ്ക്കാനും സർക്കാർ തീരുമാനിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകളുടെ നീക്കം തടസ്സപ്പെട്ടത് പാകിസ്താൻ സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ രാജ്യത്തെ ഇന്ധനവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർദ്ധനവും സർക്കാർ പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് മാർച്ച് 16 മുതൽ രണ്ടാഴ്ചത്തേക്ക് പാകിസ്താനിലെ എല്ലാ സ്കൂളുകളും അടഞ്ഞുകിടക്കും. സർവ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉടനടി ഓൺലൈൻ ക്ലാസുകളിലേക്ക് മാറണം. സർക്കാർ വകുപ്പുകൾക്ക് നൽകുന്ന ഇന്ധന അലവൻസിൽ 50 ശതമാനത്തിന്റെ കുറവാണ് അടുത്ത രണ്ട് മാസത്തേക്ക് വരുത്തിയിരിക്കുന്നത്. സർക്കാർ ഓഫീസുകൾ ആഴ്ചയിൽ നാല് ദിവസം മാത്രമേ പ്രവർത്തിക്കൂ. പകുതിയോളം ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം. ബാങ്കുകളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നടക്കുന്ന ഒരു യുദ്ധത്തിന്റെ പേരിൽ സ്വന്തം രാജ്യത്തെ സ്കൂളുകൾ അടച്ചിടേണ്ടി വരുന്ന ഗതികേടിലാണ് പാകിസ്ഥാൻ ഇപ്പോൾ.

Stories you may like

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

പെട്രോൾ വിലയിൽ ഒറ്റയടിക്ക് 55 പാകിസ്ഥാൻ രൂപയുടെ വർദ്ധനവാണ് (ഏകദേശം 18 ഇന്ത്യൻ രൂപ) വരുത്തിയിരിക്കുന്നത്. പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വർദ്ധനവാണിത്. ഹൈസ്പീഡ് ഡീസലിന് ലിറ്ററിന് 20 ശതമാനത്തോളം വില കൂടി 335.86 രൂപയായി. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം കാരണം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതാണ് പാകിസ്താനെ ഇത്ര വലിയ പ്രതിസന്ധിയിലാക്കിയത്. വീഡിയോ വൈറലായതോടെ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ പാകിസ്താൻ്റെ അവസ്ഥയെ പരിഹസിച്ചും ആശങ്കപ്പെട്ടും രംഗത്തെത്തി. ഒരു യുദ്ധത്തിലും ഭാഗമല്ലാത്ത പാകിസ്താൻ എണ്ണവില കാരണം വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ചയാണിതെന്ന് പലരും കുറിച്ചു. പാകിസ്താൻ്റെ സാമ്പത്തിക നില കൂടുതൽ പതാളത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Tags: pakistan
Share
Tweet
SendShare

Latest stories from this section

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ

ഗൗതം അദാനിക്കെതിരായ എല്ലാ ക്രിമിനൽ കേസുകളും തള്ളി യുഎസ് ഫെഡറൽ കോടതി ; കേസുകൾ അവസാനിപ്പിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

Latest News

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

പാകിസ്താൻ സൈന്യം പാൻ്റ്  വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

‘ 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ വിമാനം, ഭീതിയിലായി 137 യാത്രക്കാർ; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരണം!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies