കൊച്ചി: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടുത്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം വഹിച്ചുള്ള പ്രത്യേക വ്യോമസേനവിമാനം കൊച്ചിയിലെത്തി. 23 മലയാളികളുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. 23 പേരുടെയും മൃതദേഹം പ്രത്യേകം സജീകരിച്ച ആംബുലൻസിൽ ജന്മനാടുകളിലേക്ക് കൊണ്ടുപോകും. അപകടത്തിൽപ്പെട്ട് മരിച്ച തമിഴ്‌നാട്- കർണാടക സ്വദേശികളായ എട്ട് പേരുടെ മൃതദേഹവും കൊച്ചിയിലെത്തിയിട്ടുണ്ട്. സംസ്ഥാന അതിർത്തി കടക്കും വരെ ഇവയ്ക്ക് കേരള പോലീസ് പൈലറ്റ് നൽകും.
അതേസമയം നിറയെ സ്വപ്‌നങ്ങളുമായി വിദേശത്തേക്ക് പറന്ന പ്രിയപ്പെട്ടവരുടെ ചേതനയറ്റമൃതദേഹം ഒരുനോക്ക് കാണാനായി വിങ്ങലോടെ കാത്തിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
അതേസമയം തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 8 ലക്ഷം രൂപ വീതം അടിയന്തിര സഹായം നൽകുമെന്ന് എൻ.ബി.ടി.സി കമ്പനി അധികൃതർ പ്രഖ്യാപിച്ചു. കുടുംബത്തിൻറെ മറ്റു ആവശ്യങ്ങളിൽ കമ്പനി എപ്പോഴും കൂടെയുണ്ടാകുമെന്നും മരിച്ചവരുടെ ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റു സേവന ആനുകൂല്യങ്ങൾ, ആശ്രിതർക്ക് ജോലി എന്നിവ നൽകുന്നതിനും ഉത്തരവാദിത്തത്തോട് കൂടി പ്രവർത്തിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
Discussion about this post