തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്കുമെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പോലീസിന്റെ ഉത്തതതലയോഗം നടന്നു.
പ്രതിപക്ഷ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷാകാര്യങ്ങള്ക്കാണ് യോഗം ചേര്‍ന്നത്. ഉമ്മന്‍ചാണ്ടിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. പോലീസ് എല്ലായിടത്തും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമസംഭവം ഉണ്ടായാല്‍ നേരിടാന്‍ പോലീസിനെ സജ്ജമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ഡി.ജി.പി. ടി.പി.സെന്‍കുമാര്‍, ഇന്റലിജന്‍സ് എ.ഡി.ജി.പി. ഹേമചന്ദ്രന്, മേഖലാ എ.ഡി.ജി.പി.മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അതേ സമയം ഉമ്മന്‍ചാണ്ടിയുടെ ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.
Discussion about this post