Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Science

എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ….. ആറ്റംബോബിനെ പോലും തോൽപ്പിച്ച ഇത്തിക്കുഞ്ഞൻ;കൂറ കപ്പലിൽ പോയ കഥ

by Brave India Desk
Jun 15, 2024, 04:59 pm IST
in Science, Lifestyle
Share on FacebookTweetWhatsAppTelegram

എന്റെ കഞ്ഞിയിൽ പാറ്റ ഇടല്ലേ….അതെന്താ ഇത്രയ്ക്ക് കുറ്റപ്പെടുത്താൻ അത്രയ്ക്ക് മോശപ്പെട്ടവനാണോ ഈ പാറ്റകൾ..പിന്നെ അല്ലാതെ ല്ലേ… തല്ലിക്കൊല്ലാൻ നോക്കിയാലും ചത്തയിടത്ത് നിന്ന് എഴുന്നേറ്റ് ഇളിക്കുന്ന ഇവനെയൊക്കെ പിന്നെ ചായ കൊടുത്ത് ഉമ്മറത്തിരുത്തണോ? വിളിച്ചിരുത്തിയില്ലേലും പറന്ന് ഇരിക്കാനാവുന്ന പഹയൻ. മനുഷ്യന് അറപ്പും വെറുപ്പും അത്രയേറെ ഉള്ള ജീവികളിൽ എന്തായാലും പാറ്റയെന്ന കൂറയ്ക്ക് വിശേഷപ്പെട്ട സ്ഥാനമുണ്ടെന്നുറപ്പ്. സത്യം പറഞ്ഞാൽ പാറ്റ നമ്മളുദ്ദേശിക്കുന്ന ആളല്ല… എന്നലപ്പോ ഇത്തിരി പാറ്റ വിശേഷമായാലോ

ഈ കാണുന്ന കുഞ്ഞൻ രൂപമൊക്കെ അവിടെ നിൽക്കട്ടെ,അംഗബലം കൂടുതലുള്ള കൂട്ടരാണ് പാറ്റകൾ. ലോകത്താകമാനം 4,500 ഓളം പാറ്റവർഗങ്ങളുണ്ടെന്നാണ് കണക്ക്. ആറു കാലുകളുള്ള ഷഡ്പദങ്ങളുടെ ഗണത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. പാറ്റയെ കുറിച്ചുള്ള ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യങ്ങളിലൊന്ന് ഈ ജീവിവർഗത്തിന്റെ പഴക്കം തന്നെയാണ്..ഏതാണ്ട് 320 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് തന്നെ ആവിർഭവിച്ച കാർബണീഷ്യസ് കാലഘട്ടത്തിലെ ഏറ്റവും പുരാതനമായ ഒരു ജീവി വർഗമാണ് പാറ്റകൾ. അതായത് 30 കോടി വർഷം മുമ്പ്. ഭൂമിയിൽ മനുഷ്യർ ഉണ്ടായിട്ട് വെറും രണ്ട് ലക്ഷം വർഷം മാത്രമേ ആയിട്ടുള്ളു എന്ന കാര്യം ഇതിനോട് ചേർത്ത് വായിക്കുമ്പോഴാണ് പാറ്റ അത്ര നിസാര പുള്ളിയല്ലെന്ന് മനസിലാകുക. ഇവരുടെ സമകാലീനരായ ദിനോസറുകളും അതിന്റെ കുടുംബക്കാരും ചത്തൊടുങ്ങിയിട്ടും പാറ്റ പാറപോലെ അങ്ങ് ഉറച്ചുനിന്നു. എന്താ ല്ലേ,,

Stories you may like

മുഖസൗന്ദര്യമാണോ ലക്ഷ്യം :ഇതാ ചില നാട്ടു മരുന്നുകള്‍

ഇടക്കിടക്ക് മുഖം കഴുകുന്നവര്‍ ശ്രദ്ധിക്കുക

വേറെയുമുണ്ട് ഇവറ്റകളുടെ അതിജീവന കഥകൾ. ആറ്റംബോബ് വീണ ഹിരോഷിമയിൽ വരെ ഇവർ അതിജീവിച്ചുവത്രേ. ആറ്റംബോംബ് വീണ സ്ഥലത്ത് നിന്നും ഏതാണ്ട് 320 മീറ്റർ അകലെ പാറ്റകളെ കണ്ടെത്തിയിട്ടുണ്ടത്രേ. ആറ്റം ബോബ് വീണോ അതെപ്പോ എന്ന രീതിയിൽ പാറ്റകൾ അന്ന് കൂളായി അവരുടെ കാര്യം നോക്കി പോയി എന്നാണ് കഥ. ഇത് വെറും കഥയല്ല.. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണെന്ന് കൂടി പറയട്ടെ. ചുരുക്കി പറഞ്ഞാൽ ഇനിഒരു ആണവസ്‌ഫോടനം നടന്ന് ഭൂമി ശവപ്പറമ്പായി സർവ്വജീവികളും കൊല്ലപ്പെട്ടാലും അവിടെയും ഇവിടെയും കുറേ പാറ്റകൾ ബാക്കികാണും.

ഇംഗ്ലീഷിൽ കോക്‌റോച്ച് എന്നും ശാസ്ത്രലോകത്ത് ബ്ലാറ്റെല്ലാ ജെർമാനിക്ക എന്നും അറിയപ്പെടുന്ന ഈ പാറ്റകളില്ലാത്ത സ്ഥലമില്ല എന്ന് വേണം പറയാൻ. കൂറ കപ്പലിൽ പോയ ചൊല്ല് അന്യർത്ഥമാക്കുന്ന രീതിയിലാണ് ഇവറ്റകളുടെ വ്യാപനം.. ഇനി കൊടുംതണുപ്പുള്ള അറ്റാർട്ടിക്കയിൽ മാത്രമേ പാറ്റ സൈന്യത്തേ കാണാത്തതായുള്ളൂ. അതും പൂജ്യം ഡിഗ്രി സെൽഷ്യസിനപ്പുറം ഇവയ്ക്ക് ജീവിക്കാനാകാത്തത് കൊണ്ട് മാത്രം. മനുഷ്യൻ പോകുന്ന സകല ഇടത്തും വലിഞ്ഞുകയറി പോവാൻ ഇഷ്ടപ്പെടുന്ന ഇവ ഭൂലോകം മുഴുവനും എത്തിയത് ഈ യാത്രപ്രേമം കൊണ്ടാണ്. എന്തിന് ശൂന്യാകാശത്തേ്ക്ക് വരെ ഇവയെ കയറ്റിവിട്ടിട്ടുണ്ട്.

ചെറിയ ജീവിയാണെങ്കിലും ഒട്ടേറെ പ്രത്യേകതകളുള്ളവരാണ് പാറ്റകൾ.മിക്കജീവികൾക്കും തലയില്ലാതെ ജീവിക്കാനാകില്ലെന്നിരിക്കെ തലയില്ലാതെ ഇവ മണിക്കൂറുകളോളം ജീവിക്കും. ശരീരത്തിലെ ചെറിയ സുഷിരങ്ങളിലൂടെയാണ് ഇവ ശ്വസിക്കുന്നത്. അതിനാൽത്തന്നെ ഇവർക്ക് ശ്വസിക്കാൻ തലയുടേയോ, വായുടേയോ ആവശ്യമില്ല. കണ്ണിൽ കണ്ടതെല്ലാം ഇവ അകത്താക്കും. ശരിക്കും ജീവികളിലെ ഭക്ഷണക്കൊതിയൻ തന്നെ. പഴം,പച്ചക്കറി,മധുരം,ഇറച്ചി,മീൻപാൽ,ഈ ഭൂലോകത്ത് എന്തൊക്കെ ഭക്ഷ്യയോഗ്യമാണോ അതൊക്കെ പുള്ളിക്കാരൻ അകത്താക്കും. ഇത്തരി മദ്യം കിട്ടിയാൽ അതുമടിച്ച് പൂസാവാനും ആള് റെഡി. ഇത്രയൊക്കെ കൊതിയനാണെങ്കിലും ശരാശരി ഒരുവർഷം ആയുസുള്ള പാറ്റകൾക്ക് ഒന്നും തിന്നാതെ ഒരുമാസം വരെ ജീവിക്കാനാകും. പട്ടിണിക്കിട്ട് കൊല്ലാൻ പറ്റില്ലെന്ന് സാരം. അത് മാത്രമല്ല, 15 ദിവസം വരെ പച്ചവെള്ളം പോലും വേണ്ട,എന്തിനേറെ പറയുന്നു. 45 മിനിറ്റ് വരെ ശ്വാസം പിടിച്ച് ജീവിക്കും.ആയുസിന്റെ ഒരു ബലം ല്ലേ…

തുറന്ന രക്തപര്യയന വ്യവസ്ഥയാണ് ഇവയുടേത്. പോരാത്തതിന് ഇവരുടെ രക്തത്തിന് നിറവുമില്ല. പാറ്റയുടെ അസ്ഥികൂടം ശരീരത്തിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്. കൈയ്റ്റിൻ എന്ന രാസവസ്തുവാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വളരെ വേഗത്തിൽ ഓടാനുള്ള കഴിവും പാറ്റകൾക്കുണ്ട്. മണിക്കൂറിൽ അഞ്ച് കിലോമീറ്ററാണ് ഇവയുടെ വേഗത. അതാണ് നാം ചൂലെടുത്ത് ഓടിവരുമ്പോഴേക്കും നിന്നനിൽപ്പിൽ ഇവ അപ്രത്യക്ഷമാകുന്നതിന് കാരണം. ഇവയുടെ ജീവശാസ്ത്രകരമായ കാര്യങ്ങളെല്ലാം തന്നെ കൗതുകരമാണ്. ആൺ കൂറയ്ക്ക് രണ്ട് ലൈംഗികാവയവങ്ങളാണുള്ളത്. പെൺകൂറയെ ആകർഷിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ഇവ, മധുരം കൊടുത്താണ് ഇണകളെ പാട്ടിലാക്കുന്നത്. സ്വന്തം ശരീരത്തിലെ കൊഴുപ്പും പഞ്ചസാരയും അടങ്ങുന്ന ഒരു മിശ്രിതമാണ് ഈ മധുരസമ്മാനം. ഇതിൽ വീഴുന്ന പെൺപാറ്റയ്ക്കുമുണ്ട് അതിലേറെ വിശേഷം. ഒരിക്കൽ ഇണചേർന്നാൽ ജീവിതകാലം മുഴുവൻ മുട്ടയിടാൻ ഇവയ്ക്ക് സാധിക്കും.

എന്നാലും അൽപ്പ സ്വൽപ്പം മടിയുള്ള കൂട്ടത്തിലാണ് പാറ്റകൾ. ഒരു ദിവസത്തിന്റെ മുക്കാൽഭാഗവും ഒരു പണിയുമെടുക്കാതെ വിശ്രമിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ.. രാത്രിയിൽ ഭക്ഷണമുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്ന ശീലമാണ് ഇവർക്കുള്ളത്. തലയുടെ മുകളിൽ കാണുന്ന ആന്റിനകൾ വഴിയാണ് ഇവ ഭക്ഷണം രുചിക്കുന്നതും, മണക്കുന്നതും..ചില പാറ്റ വർഗങ്ങൾക്ക് മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദമുണ്ടാക്കാൻ കഴിയുമത്രേ…

പക്ഷേ ഇവ രോഗം പരത്തുന്നതിൽ മുൻപന്തിയിലുള്ളതിനാൽ മനുഷ്യന് വല്ലാതെ അങ്ങോട്ട് സ്‌നേഹിക്കാനും പറ്റില്ല. ഈച്ചകളെപ്പോലെ , കോളറ, വയറിളക്കം , വയറുകടി , സന്നിപാത ജ്വരം , എ -മഞ്ഞപ്പിത്തം, പിള്ളവാതം, ചില വിര ബാധ തുടങ്ങി എച്ച് 1 എൻ 1 പനിവരെ പകർത്തുവാൻ പാറ്റകൾക്ക് സാധിക്കും . എന്നാലും ഇതൊന്നും െൈമൻഡ് ചെയ്യാതെ പാറ്റകളെ വറുത്തുകോരി കടല കൊറിക്കണപോലെ കൊറിക്കുന്ന രാജ്യക്കാരും ഉണ്ട്. ചൈനയുടെയും കൊറിയയുടെയുമല്ലൊം പാറ്റഭക്ഷണങ്ങൾ പ്രസിദ്ധമാണല്ലോ… കാര്യം പാറ്റ സാർ സൂപ്പറാണ്. പക്ഷേ ആറുകാലും രണ്ട് ആന്റിനയും ചിറകുമൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം… മലന്ന് വീണാൽ കമന്ന് കിടക്കാൻ ആളൊന്ന് വിയർക്കും.

 

Tags: cockroach
Share1TweetSendShare

Latest stories from this section

ഒരു ചരക്ക് വിമാനത്തിന്റെ വലിപ്പം ; ഭൂമിക്ക് സമീപമായി രണ്ട് കൂറ്റൻ ഛിന്നഗ്രഹങ്ങൾ ; അറിയിപ്പുമായി നാസ

ഒരു ചരക്ക് വിമാനത്തിന്റെ വലിപ്പം ; ഭൂമിക്ക് സമീപമായി രണ്ട് കൂറ്റൻ ഛിന്നഗ്രഹങ്ങൾ ; അറിയിപ്പുമായി നാസ

നൂറ് വർഷത്തിലൊരിക്കൽ മാത്രം…  ഓഗസ്റ്റ് 2 നായി കാത്തിരിക്കാം…സൂര്യൻ പൂർണമായി ഇരുട്ടിലാവും; അപൂർവ്വ പ്രതിഭാസം

നൂറ് വർഷത്തിലൊരിക്കൽ മാത്രം… ഓഗസ്റ്റ് 2 നായി കാത്തിരിക്കാം…സൂര്യൻ പൂർണമായി ഇരുട്ടിലാവും; അപൂർവ്വ പ്രതിഭാസം

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

മേക്കപ്പണിയാതെ പുറത്തിറങ്ങാൻ വയ്യേ…മരണം കാർന്നുതിന്നുകയാണെന്നറിയാമോ?: കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

മേക്കപ്പണിയാതെ പുറത്തിറങ്ങാൻ വയ്യേ…മരണം കാർന്നുതിന്നുകയാണെന്നറിയാമോ?: കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies