മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവ് ആര്‍ ചന്ദ്രശേഖരന്‍. കെ കരുണാകരനെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തന്നെയാണ് കാലം തിരിച്ചടി നല്‍കുന്നതെന്ന് ഐ.എന്‍.ടി.യു.സി അധ്യക്ഷന്‍ കൂടിയായ ആര്‍ ചന്ദ്രശേഖരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചെയ്തുപോയ മഹാപാപങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയ്ക്ക് കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികള്‍ അല്ലല്ലോയെന്ന് ചന്ദ്രശേഖരന്‍ പറയുന്നു. ഇനിയുള്ള കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണോ ജനങ്ങളാണോ എന്ന ചോദ്യത്തോടെയാണ് ആര്‍ ചന്ദ്രശേഖരന്‍ ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം-
ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളുമായിരുന്നു ശ്രീ. കെ.കരുണാകരന്‍. കോണ്‍ഗ്രസ്സുകാരുടെ മനസ്സില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ഒരോര്‍മ്മയാണ് ലീഡറുടേത്. പ്രീയപ്പെട്ട ലീഡറെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തന്നെ കാലം തിരിച്ചടി നല്‍കുന്നു. ചെയ്തുപോയ മഹാപാപങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയ്ക്ക് കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികള്‍ അല്ലല്ലോ.
ഇനിയെന്ത്?
പാര്‍ട്ടിയോ ജനങ്ങളോ തീരുമാനിക്കേണ്ടത്?
Discussion about this post