Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോകത്തെ എട്ടാമത്തെ അത്ഭുതം; ചെെനയും ലണ്ടനുമൊക്കെ പിന്നെ,ഭാരതത്തിൻ്റെ എഞ്ചിനീയറിംഗ് വിസ്മയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

by Brave India Desk
Jun 17, 2024, 12:59 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലോകത്തെ വിസ്മയപ്പെടുത്തുക എന്നത് ഇന്നത്തെ ഇന്ത്യയ്ക്ക് പുതുമയുള്ള കാര്യമല്ല. രാജ്യത്തിന്റെ വികസനജൈത്രയാത്രയിൽ മറ്റൊരേടുകൂടി ചേർത്ത് കശ്മീരിലെ ചെനാബ് റെയിൽപ്പാലം ഇതാ ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുയാണ്. ഇന്ത്യ ലോകത്തിന് മുന്നിൽ കെട്ടി ഉയർത്തിയ എഞ്ചിനീയറിംഗ് വിസ്മയമായ ചെനാബ് പാലത്തിലൂടെ ഇന്ത്യൻ റെയിൽവേ പരീക്ഷണ ഓട്ടവും നടത്തിക്കഴിഞ്ഞു. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. അതായത് 141 കോടി ഇന്ത്യക്കാരുടെ സ്വപ്‌നം യാഥാർത്ഥ്യമാകാനുള്ള ദൈർഘ്യം കുറഞ്ഞുവെന്നർത്ഥം.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായ ചെനാബ് പാലം ജമ്മു കശ്മീരിലെ റേസി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 1.3 കിലോമീറ്റർ നീളമുള്ള പാലം നദിയിൽ നിന്ന് 359 മീറ്റർ (1179 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിപ്രശസ്തമായ പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരകൂടുതലാണിത്. നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ ചൈനയിലെ ഷ്യൂബായ് റെയിൽവേ പാലത്തെ മറികടക്കാനും ചെനാബ് പാലത്തിനാവും. ചൈനയിലെ ഗയ്ഷു പ്രവിശ്യയിൽ ബിപാൻജിയാങ് നദിക്കു കുറുകെയുള്ള 275 മീറ്റർ ഉയരത്തിലുള്ള പാലം ഇതോടെ ഉയരത്തിൽ രണ്ടാമതാകും.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആർച്ച് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്.രംബാനിൽ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിൻ സർവീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയിൽപ്പാലത്തിലൂടെ കടന്നുപോകുക. ഉധംപുർ വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈന്റെ ഭാഗമാണ് ചെനാബ് റെയിൽപ്പാലം. കശ്മീർ റെയിൽവെ പദ്ധതിയിൽ ഉൾപ്പെടുന്ന ഉധംപുർ-ശ്രീനഗർ-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ഈ പാലം.

എൻജിനീയറിങ് മേഖലയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നിർമ്മാണങ്ങളിലൊന്ന് എന്നാണ് വിദഗ്ദർ ചെനാബ് റെയിൽപാല നിർമ്മാണത്തിനെ വിശേഷിപ്പിച്ചത്.28,000 കോടി ചെലവിൽ പണിയുന്ന ഉധംപുർ- ശ്രീനഗർ- ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഉത്തര റെയിൽവേയ്ക്ക് വേണ്ടി അഫ്‌കോൺസ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലം പണിതത്. 28,660 മെട്രിക് ടൺ ഉരുക്കാണ് ഈ കൂറ്റൻ പാലത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പാലത്തിന്റെ കരുത്തു കൂട്ടുന്നതിന് ആർച്ചിലുള്ള ഉരുക്കു പെട്ടികളിൽ കോൺക്രീറ്റ് നിറച്ചിട്ടുണ്ട്. വലിയ ആഘാതങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള 633 എംഎം സ്റ്റീലിലാണ് നിർമ്മാണം 120 വർഷമാണ് പ്രവചിക്കപ്പെടുന്ന ആയുസ്സ്. മണിക്കൂറിൽ 266 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനെ വരെ പ്രതിരോധിക്കാൻ പാലത്തിനു സാധിക്കും. റിക്ടർ സ്‌കെയിലിൽ എട്ട് വരെയുള്ള ഭൂചലനത്തെ വരെ പ്രതിരോധിക്കാൻ ഈ പാലത്തിന് സാധിക്കുമത്രേ.

പാലത്തിന്റെ പ്രധാനഭാഗം 467 മീറ്റർ നീളമുള്ള കമാനമാണ്. പാലത്തെ താങ്ങിനിർത്തുന്നതാകട്ടെ 17 തൂണുകളും. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയാണ് പാലത്തിന് മുകളിലൂടെ അനുവദിക്കുക. 1486 കോടിരൂപയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്.

രാജ്യത്തിന്റെ സാമ്പത്തികവളർച്ച മാത്രമല്ല, വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്ന നിർമ്മിതിയാണ് ചെനാബ് പാലം. സർവ്വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയുടെ വളർച്ചയിൽ ഒരുനാഴികല്ലാവും ഇതെന്ന കാര്യത്തിൽ സംശയമില്ല.

Tags: Chenab Bridge
Share5
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies