തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരത്താണ് സംഭവം. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് മരിച്ചത്.
പ്ലസ് ടു വിദ്യാർത്ഥിനിയാണ് പെൺകുട്ടി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.
സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ഇൻഫ്ളുവൻസാറായിരുന്നു ആദിത്യ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഈ ബന്ധം പിരിഞ്ഞതോടെ നിരവധി സൈബർ ആക്രമണങ്ങൾക്ക് ആദിത്യ ഇരയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പൂജപ്പുര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post