പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ജില്ലയിലെ സിപിഐയിൽ പോര് രൂക്ഷമാകുന്നു. പുറത്താക്കപ്പെട്ടതിന് പിന്നാലെ ഒൗ്യോഗിക പക്ഷത്തിനെതിരെ സമാന്തര നീക്കവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത് എത്തി.
ഔദ്യോഗിക പക്ഷത്തിനെതിരെ സേവ് സിപിഐ ഫോറം എന്ന പേരിലാണ് ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ പ്രവർത്തിച്ചെന്ന പേരിൽ മണ്ണാർക്കാട് മുൻ മണ്ഡലം പ്രസിഡന്റ് പാലോട് മണികണ്ഠനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഇതോടെ പാർ്ട്ടിയ്ക്കുള്ളിൽ പോര് കടുക്കുകയായിരുന്നു. മണികണ്ഠനെ പുറത്താക്കിയത് ചോദ്യം ചെയ്ത് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പട്ടാമ്പി മുൻ മണ്ഡലം സെക്രട്ടറി പികെ സുഭാഷ്, പട്ടാമ്പിയിലെ തന്നെ മുതിർന്ന നേതാവ് കോടിയിൽ രാമകൃഷ്ണൻ എന്നിവർ രംഗത്ത് എത്തി. ഇതോടെ ഇവർക്കെതിരെയും നടപടി സ്വീകരിക്കുകയായിരുന്നു.
ഒരു വിഭാഗം പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും ലക്ഷ്യമിട്ട് ഏകപക്ഷീയ നീക്കമാണ് ജില്ലാ നേതൃത്വം നടത്തുന്നതെന്നാണ് ഇവരുടെ ആരോപണം. നേതൃത്വം നടത്തുന്ന ഏകപക്ഷീയ നീക്കം പ്രതിരോധിക്കുകയാണ് സമാന്തര നീക്കത്തിലൂടെ വിമതർ ലക്ഷ്യമിടുന്നത്. സേവ് സിപിഐ ഫോറം എന്ന പേരിൽ പട്ടാമ്പിയിൽ കൺവെൻഷൻ വിളിച്ച് ചേർ്ക്കാനാണ് ഇവരുടെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം സമാന്തര നീക്കം ആരംഭിച്ചതിന് പിന്നാലെ വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുതിർന്ന നേതാക്കൾ. വിഷയങ്ങൾ കൂടുതൽ വഷളാക്കാതെ പറഞ്ഞ് തീർത്ത് ഒന്നിച്ച് മുന്നേറണം എന്നാണ് മുതിർന്ന നേതാക്കൾക്ക് നേതൃത്വത്തിന് നൽകിയ നിർദ്ദേശം.
Discussion about this post