അപകടം കൂടാതെ യാത്ര സുഗമമാക്കാനാണ് നിരത്തുകളിൽ മനുഷ്യൻ ട്രാഫിക് സിഗ്നലുകളും ബോർഡുകളും സ്ഥാപിച്ചിരിക്കുന്നത്. നിരവധി റോഡ്‌നിയമങ്ങളും നാം മനുഷ്യർ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ എത്ര പേരിത് പാലിക്കാറുണ്ട്. ഒരാൾ നിയമം തെറ്റിക്കുന്നത് മൂലം എത്രയോ നിരപരാധികൾക്കാണ് റോഡുകളിൽ വച്ച് ജീവൻ നഷ്ടമാകുന്നത്. ഇത്തരക്കാർക്ക് മാതൃകയാക്കാവുന്ന ഒരു വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് പൂനൈ പോലീസ്.
റെഡ് സിഗ്‌നൽ ലംഘിച്ച് സീബ്രാലൈനും കഴിഞ്ഞ നിർത്തിയിട്ടുള്ള വാഹനങ്ങളും സീബ്രാലൈൻ ലംഘിക്കാതെ സ്‌റ്റോപ്പ് ലൈനിൽ നിൽക്കുന്ന പശുവുമാണ് വീഡിയോയിൽ. ശ്രദ്ധിക്കുക, റെഡ് ലൈറ്റിൽ മുന്നിലേക്ക് പോകുരുത് എന്ന ക്യാപ്ഷനോടെയാണ് പോലീസ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഹെൽമറ്റ് ധരിക്കാതെ എതിർദിശയിൽ സ്‌കൂട്ടറിൽ ആളുകൾ സഞ്ചരിക്കുമ്പോൾ നിയമം അനുസരിക്കുന്ന പശു എന്നും കമന്റുകളുണ്ട്.ഇത് മനോഹരവും ആകർഷണീയവുമാണ്, പക്ഷേ റോഡിൽ ഒരു പശു എന്തിനാണ്? ഇത് ഒരു സുരക്ഷാ അപകടമല്ലേ?’ ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് ചോദിച്ചു









