മലപ്പുറം: തിരൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷപെടുത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥൻ. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ താഴേക്ക് കാൽ പോയി വീഴാൻ തുടങ്ങിയ സ്ത്രീയെ ആര്‍പിഎഫ് കോൺസ്റ്റബിൾ ഇഎസ് സുരേഷ് കുമാര്‍ പുറകിൽ നിന്നും പിടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ഇതേ ട്രെയിനിൽ സ്ത്രീ യാത്ര ചെയ്തു.










