ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടു. ഡൽഹിയിലെ ഐടിഒയിലായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനത്തിന് പുറമേ അകമ്പടി വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെട്ടു.
സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രി ഡൽ്ഹിയിൽ എത്തിയത്. നിലവിൽ ഡൽഹിയിൽ ശക്തമായ മഴ തുടരുകയാണ്. ഇതേ തുടർന്ന് പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് ഐടിഒയിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നായിരുന്നു ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
പത്ത് മിനിറ്റോളം നേരം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗതാഗത കുരുക്കിൽ കിടന്നത്. ഇതേ തുടർന്ന് യോഗത്തിന് എത്താനും അദ്ദേഹം വൈകി. കേരളത്തിൽ വെള്ളക്കെട്ട് രൂപപ്പെടാത്ത റോഡുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ യാത്ര.
അതേസമയം സിപിഎം കേന്ദ്രകമ്മിറ്റി യോഗം ആരംഭിച്ചു. ഡൽഹിയിലെ സുർജിത് ഭവനിൽ മൂന്ന് ദിവസമാണ് യോഗം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കനത്ത തിരിച്ചടി ആയിരുന്നു സിപിഎം നേരിട്ടത്. ഇത് യോഗത്തിൽ ചർച്ചയാകും.
കേരളത്തിലെ പാർട്ടിയുടെ പ്രകടനത്തിൽ പൊളിറ്റ് ബ്യൂറോ കനത്ത നിരാശയാണ് രേഖപ്പെടുത്തിയത്.
Discussion about this post