പാലക്കാട് : വിവാദ യൂട്യൂബ് വ്ലോഗർമാരായ ഇ ബുൾജറ്റ് സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം. പാലക്കാട് ചെർപ്പുളശ്ശേരിയിൽ വച്ചാണ് അപകടം നടന്നത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച ചെർപ്പുളശ്ശേരി ആലിക്കുളത്ത് വെച്ച് ഇ ബുൾജറ്റ് സഹോദരന്മാരുടെ വാഹനം എതിരെ വന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇ ബുൾജറ്റ് സഹോദരന്മാരോടൊപ്പം മൂന്നു പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
Discussion about this post