കേരള സർക്കാർ പുറത്തിറക്കിയ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് ആരോപണം. സർക്കാരിന്റെ സുവർണ്ണ കേരളം ലോട്ടറിയിൽ ശിവലിംഗത്തിലേക്ക് ആർത്തവരക്തം ഒഴുകുന്ന രീതിയിലുള്ള ചിത്രം ഉൾപ്പെടുത്തിയതിൽ പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അഡ്വൈസറി മെമ്പർ അഡ്വക്കേറ്റ് അഞ്ജന ദേവി സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. 2026 ജനുവരി രണ്ടിന് നറുക്കെടുക്കാൻ ഇരിക്കുന്ന സുവർണ്ണകേരളം ലോട്ടറിയിലാണ് വിവാദ ചിത്രം ഉള്ളത്.
അഡ്വക്കേറ്റ് അഞ്ജന ദേവി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ്,
സുവർണ്ണ കേരളം എന്ന പേരിൽ കേരള സർക്കാർ ഇറക്കിയ ലോട്ടറിയാണ് . .മഹാദേവന്റെ ശിരസ്സിലേക്ക് ഒഴുകി ഇറങ്ങുന്ന ആർത്തവരക്തമാണ് ചിത്രീകരിച്ചിരിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഹിന്ദുവിനെയും അവൻ്റെ വിശ്വാസങ്ങളെയും അപമാനിക്കുമ്പോൾ മതേതരത്വം പൂത്തുലയും. ശബരിമലയിൽ ആചാരലംഘനം നടത്തിയും സ്വർണ്ണം കട്ടുമുടിച്ചും മുന്നോട്ടുപോകുന്ന പിണറായി സർക്കാർ ഈ ലോട്ടറി ടിക്കറ്റ് പിൻവലിച്ച് ഈ നാട്ടിലെ ഹിന്ദു വിശ്വാസികളോട് പ്രത്യേകിച്ച് സ്ത്രീകളോട് മാപ്പ് പറയാൻ തയ്യാറാകണം.
ഇതിൽ പ്രതിഷേധിക്കാൻ എല്ലാവരും തയ്യാറാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.









Discussion about this post