ന്യൂഡൽഹി : മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസിൽ ഒളിവിൽ പോയ പ്രതി യുഎഇയിലെന്ന് കണ്ടെത്തൽ. പ്രതി ഹുസൈൻ ഷത്താഫ് എന്ന ഹുസൈൻ മെഹബൂബ് ഖോഖവാലയെ കൈമാറാൻ യുഎഇയോട് ഇന്ത്യ ആവശ്യപ്പെട്ടു. 2006 ൽ മഹാരാഷ്ട്രയിലെ ലോണാവാലയിൽ വെച്ച് വിരമിച്ച മർച്ചന്റ് നേവി ക്യാപ്റ്റൻ മൻമോഹൻ സിംഗ് വിർദിയെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.
വ്യാജ രേഖകൾ ഉപയോഗിച്ച് ഷത്താഫ് യുഎഇയിൽ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി എന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളെ കൈമാറാനുള്ള അഭ്യർത്ഥന കഴിഞ്ഞ ആഴ്ച യുഎഇയിലെ ഇന്ത്യൻ എംബസിക്ക് അയച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊലപാതകത്തിന് പുറമെ, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ വിശ്വാസ വഞ്ചന, തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് പാസ്‌പോർട്ട് സ്വന്തമാക്കൽ തുടങ്ങിയ പ്രത്യേക കേസുകളും ഷത്താഫിനെതിരെ ചുമത്തിയിട്ടുള്ളതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.









Discussion about this post