ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്‌സണുമായ ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആയിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദീർഘകാലം രോഗാവസ്ഥയിലായിരുന്നതിന് ശേഷം ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
നവംബർ 23 ന് ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന അണുബാധകളെ തുടർന്നാണ് ഖാലിദ സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 36 ദിവസമായി ചികിത്സയിലായിരുന്നു. കരൾ സിറോസിസ്, ആർത്രൈറ്റിസ്, പ്രമേഹം, വൃക്കകൾ, ശ്വാസകോശം, ഹൃദയം, കണ്ണുകൾ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി മുതൽ അവരുടെ നില വഷളായി. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു.










Discussion about this post