വാഷിങ്ടൺ:ഡൊണാൾഡ് ട്രംപുമായി നടന്ന പ്രസിഡന്റ് ഡിബേറ്റിൽ ദയനീയ പ്രകടനം കാഴ്ചവച്ചതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. തന്റെ അടുത്ത വൃത്തങ്ങളുമായി പ്രസിഡന്റ് ഇക്കാര്യം സംസാരിച്ചതായി ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത് .
നേരത്തെ മുൻ പ്രസിഡന്റ് ട്രംപുമായുള്ള സംവാദത്തിനിടെ ജോ ബൈഡന്റെ പ്രകടനം വളരെ ദയനീയമായായിരിന്നു. പ്രായാധിക്യം അലട്ടിയിരുന്ന അദ്ദേഹം പലപ്പോഴും ഉത്തരം കിട്ടാതെ ഉഴറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇതേ തുടർന്ന് ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനാര്ഥിത്വത്തിൽ നിന്നും പിന്മാറണം എന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു
ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ നടക്കുന്നതായാണ് ഇപ്പോൾ ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രമുഖ ഡെമോക്രറ്റിക് നേതാക്കളുമായി ബൈഡൻ സംസാരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബൈഡൻ ഡെമോക്രറ്റിക് ഗവർണർമാരെ ഉടൻ കാണുമെന്നും സൂചനയുണ്ട്
അതേസമയം സംവാദത്തിലെ മോശം പ്രകടനത്തിന് കാരണം തുടർച്ചയായ യാത്രകളാണെന്ന ന്യായീകരണവുമായി ബൈഡൻ രംഗത്ത് വന്നിരിന്നുവെങ്കിലും, സംവാദത്തിന്റെ അടുത്ത നാളുകളിലൊന്നും ബൈഡൻ യാത്രകൾ നടത്തിയിട്ടില്ല എന്ന വിവരവും അതിന്റെ കൂടെ പുറത്ത് വന്നു.
Discussion about this post