കൊച്ചി: കുണ്ടറ ആലീസ് വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. ഇയാൾക്കെതിരെ വിശ്വസനീയമായ യാതൊരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഗിരീഷ് കുമാറിന്‍റെ വധശിക്ഷ റദ്ദാക്കി വെറുതെവിട്ടത്. കൂടാതെ കേസില്‍ പ്രതി ചേര്‍ത്ത ഗിരീഷ് കുമാറിന് അഞ്ച് ലക്ഷം രൂപ പലിശ അടക്കം ചേര്‍ത്തുകൊണ്ട് നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.
2013 ലാണ് സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ആലീസിന്‍റെ വീട്ടില്‍ കവര്‍ച്ച നടത്തിയ ശേഷം പ്രതി ഇവരെ ബലാത്സംഗം ചെയ്തു കൊന്നു എന്നാണ് പോലീസ് ഭാഷ്യം. എന്നാൽ വിചാരണക്കോടതി ശിക്ഷ വിധിക്കാൻ ആധാരമാക്കിയ സാക്ഷിമൊഴി വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത്.
Discussion about this post