വൈദ്യുതാഘാതമേറ്റ പാമ്പിന് അടിയന്തിരമായി സിപിആർ നൽകി രക്ഷിച്ച് യുവാവ്. ഗുജറാത്തിലെ വൽസാദിലാണ് സംഭവം നടന്നത്.പാമ്പിന് സിപിആർ നൽകുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. മുകേഷ് വായദ് എന്നാണ് പാമ്പിനെ രക്ഷിച്ചയാളുടേ പ്ര.
ഇരതേടിയെത്തിയ പാമ്പ് ത്രീ-ഫേസ് വൈദ്യുതി ലൈനിൽ കയറിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഏകദേശം 15 അടി താഴ്ചയിലേക്ക് വീണ് അബോധാവസ്ഥയിലായി. ഈ സമയം മുകേഷ് വായദിനെ നാട്ടുകാർ സഹായത്തിനായി വിളിക്കുകയായിരുന്നു. പ്രാദേശിക പാമ്പ് ഗവേഷണ സ്ഥാപനത്തിൽ നിന്ന് പരിചയവും പരിശീലനവും നേടിയ ആളാണ് മുകേഷ് വായദെന്നാണ് വിവരം.
അരമണിക്കൂറോളം നീണ്ട നിരന്തരമായ പരിശ്രമത്തിനുശേഷം, പാമ്പ് ജീവനുള്ളതിന്റെ ലക്ഷണങ്ങൾ കാണിക്കാനും ചലിക്കാനും തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.








