ചെന്നൈ : തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയിച്ച സംഭവത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 112 പേർക്കെതിരെ കേസെടുത്ത് തമിഴ്നാട് സർക്കാർ. തമിഴ്നാട് ബിജെപി പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ, പാർട്ടി നേതാവ് എച്ച്. രാജ, മറ്റ് 113 പേർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുസമാധാനം തകർക്കൽ ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയാണ് തമിഴ്നാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഡിഎംകെ സർക്കാർ നടത്തുന്ന മുസ്ലിം പ്രീണനത്തിന്റെ മറ്റൊരു പരസ്യമായ ഉദാഹരണം ആയിരുന്നു തിരുപ്പരൻകുണ്ഡ്രം മുരുക ക്ഷേത്രത്തിൽ നടന്നതെന്ന് തമിഴ്നാട് ബിജെപി കുറ്റപ്പെടുത്തി. തിരുപ്പരൻകുണ്ഡ്രം മുരുക ക്ഷേത്രത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആചാരമാണ് കുന്നിൻ മുകളിൽ കാർത്തിക ദീപം തെളിയിക്കുന്നത്. എന്നാൽ അടുത്തകാലത്തായി ഈ കുന്നിൻ മുകളിലുള്ള സിക്കന്ദർ ബാദുഷ ദർഗയുടെ പേരിൽ ക്ഷേത്രഭൂമി കയ്യേറാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സിക്കന്ദർ ബാദുഷയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലം ആണെന്ന് പറഞ്ഞാണ് മുസ്ലീം വിഭാഗം ഈ സ്ഥലം അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്നത്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് ഹിന്ദു വിഭാഗത്തിന്റെ ഭാഗത്തുനിന്നും ഇപ്പോൾ ഉയരുന്നത്. മുസ്ലിം വിഭാഗത്തിന്റെ വാദത്തിന് ചരിത്രപരമായ തെളിവുകളോ പിന്തുണയോ ഇല്ലെന്ന് കോടതിയും വ്യക്തമാക്കിയിരുന്നതായി ബിജെപി അറിയിച്ചു.
നൂറുകണക്കിന് കണക്കിന് വർഷങ്ങളായി പരമ്പരാഗതമായി തുടരുന്ന രീതിയിൽ തിരുപ്പരൻകുണ്ഡ്രം കുന്നിൻ മുകളിൽ കാർത്തിക ദീപം തെളിയിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹിന്ദു വിഭാഗത്തിന് അനുമതി നൽകിയിരുന്നു. ഡിസംബർ 4 ന് പ്രദേശത്ത് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞയും മധുര ബെഞ്ച് റദ്ദാക്കി. ഈ ഉത്തരവിനെത്തുടർന്നാണ് ഹർജിക്കാരനും ബിജെപി സംസ്ഥാന പ്രസിഡന്റും മറ്റ് മുതിർന്ന പാർട്ടി നേതാക്കളും ഹിന്ദു മുന്നണി പ്രവർത്തകരും വ്യാഴാഴ്ച തിരുപ്പരൻകുണ്ഡ്രത്തേക്ക് പോയിരുന്നത്. എന്നാൽ ആരെയും കുന്നിൻ മുകളിലേക്ക് കയറ്റി വിടില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് പോലീസ് ഇവരെ തടയുകയായിരുന്നു. തുടർന്ന് നടന്ന കനത്ത പ്രതിഷേധത്തിനൊടുവിൽ ഹൈന്ദവ ജനത തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയിച്ച് വിശ്വാസ സംരക്ഷണം നടപ്പിലാക്കുകയായിരുന്നു.









Discussion about this post