ഇംഫാൽ : മണിപ്പൂരിലെ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തി അസം റൈഫിൾസിലെ സൈനികർ. 1200 പേരെയാണ് അസം റൈഫിൾസ് രക്ഷപ്പെടുത്തിയത്.ഓപ്പറേഷൻ ജൽ റാഹത്ത് എന്ന പേരിൽ സൈനികർ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. രക്ഷപ്പെടുത്തിയവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അവിടെ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട് എന്ന് സൈനികർ പറഞ്ഞു.
മണിപ്പൂരിൽ അഞ്ച് ദിവസത്തിലേറെയായി കനത്ത മഴയാണ് തുടരുന്നത്. ഇതേ തുടർന്ന് ഇംഫാൽ, കോംഗ്ബ, ഇറിൽ എന്നീ നദികൾ വഴി മാറി ഒഴുകാൻ തുടങ്ങി.സിംഗ്ജമേയ്, തോഞ്ജു, കാഞ്ചിപൂർ, മണിപ്പൂർ സർവകലാശാല എന്നിവിടങ്ങളിൽ ഇതേ തുടർന്നാണ് വെള്ളപ്പൊക്കമുണ്ടായത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 200 സൈനികരെയാണ് സഹായത്തിനായി വിന്യസിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായ വനനശീകരണവും നദീതീരങ്ങളിലെ കൈയേറ്റവുംമാണ് മണിപ്പൂരിൽ രൂക്ഷമായ വെള്ളപ്പൊക്കത്തിന് കാരണമെന്ന് ജലവിഭവ, ദുരിതാശ്വാസ, ദുരന്തനിവാരണ മന്ത്രി അവാംഗ്‌ബോ ന്യൂമൈ പറഞ്ഞു.










Discussion about this post