കോട്ടയം: കെ സുധാകരനെതിരെ കൂടോത്രം വച്ചത് വിഡി സതീശന്റെ ആൾക്കാരായിരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തങ്ങൾക്കെന്തായാലും ആ പരിപാടിയില്ലെന്നും സിപിഎം അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് തോൽവിയുടെ എല്ലാ പഴിയും എസ്.എൻ.ഡി.പിക്കും മറ്റ് ഹിന്ദുസംഘടനകൾക്കുമാണ് എന്ന തലതിരിഞ്ഞ വ്യാഖ്യാനമാണ് സി.പി.ഐ.എം നടത്തികൊണ്ടിരിക്കുന്നത്.വസ്തുതാപരമായ വിലയിരുത്തലോ പരാജയത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള ശ്രമമോ തിരുത്താനുള്ള നീക്കമോ അല്ല എൽഡിഎഫ് നടത്തുന്നത്. സർക്കാരിനെതിരായ ജനവികാരവും അമിതമായ ന്യൂനപക്ഷ വർഗീയ പ്രീണനവുമാണ് ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ തകർച്ചയ്ക്ക് കാരണമായി കണക്കാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ മുസ്ലീം സമുദായ സംഘടനകൾ വർഗീയമായി വോട്ടെടുപ്പിനെ ഉപയോഗിച്ചതിനെക്കുറിച്ച് സിപിഎം സംസാരിക്കുന്നില്ല. ജമാ അത്തെ ഇസ്ലാമിയും സമസ്ത പോലും വർഗീയ നിലപാടിലേക്കു തിരിഞ്ഞിട്ടും അതിനെ തള്ളിപ്പറയാൻ സിപിഎം തയാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
Discussion about this post