കോട്ടയം:കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതിൽ ഇടിച്ചുതകർത്തു. ഇന്ന് രാവിലെ കോട്ടയം ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് സ്റ്റാൻഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് എതിർവശത്തുള്ള പ്രസ് ക്ലബ്പിഡബ്ല്യുഡി കെട്ടിടത്തിൻറെ ഗേറ്റും മതിലും തകർത്തത്.റോഡിൽ മറ്റു വാഹനങ്ങളിലോ യാത്രക്കാരോ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ സമയത്താണ് അപകടമുണ്ടായത്.ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർവശത്തുള്ള മതിലും ഗേറ്റിലും ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്
Discussion about this post