ന്യൂഡൽഹി: ഡൽഹി എൻസിആർ ആശുപത്രികളിലെ ശസ്ത്രക്രിയാ വിദഗ്ധരും മറ്റ് മെഡിക്കൽ പ്രൊഫഷണലുകളും വിദേശ പൗരന്മാരും ഉൾപ്പെട്ടതായി കരുതുന്ന അവയവ കച്ചവട റാക്കറ്റിനെ പൂട്ടി പോലീസ്. , 50 വയസ്സുള്ള ഒരു വനിതാ ഡോക്ടർ ഉൾപ്പെടെ ഏഴ് പേരെ ഇതുവരെയായി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ ഡോക്ടർ വിജയ് കുമാരിക്ക് കുറഞ്ഞത് മൂന്ന് ആശുപത്രികളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്. രക്തപരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ രേഖകളും മറ്റ് രേഖകളും വ്യാജമായി ചമച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികൾക്ക് ബംഗ്ലാദേശുമായി ബന്ധമുണ്ടെന്നും ഓരോ ട്രാൻസ്പ്ലാൻറിനും 25 മുതൽ 30 ലക്ഷം രൂപ വരെ ഈടാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ദാതാവും സ്വീകർത്താവും ബംഗ്ലാദേശിൽ നിന്നുള്ളവരായിരുന്നു. 2019 മുതൽ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന ലഭിക്കുന്നത്.
നോയിഡയിലെ യഥാർഥ് ഹോസ്പിറ്റലിൽ വച്ചാണ് വിജയകുമാരി ശസ്ത്രക്രിയകൾ നടത്തിയതെന്നാണ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തിയത് . അതേസമയം തന്നെ ഇവർക്ക് ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലുമായി (IAH) “ഫീ-ടു-കേസ്” അടിസ്ഥാനത്തിൽ ബന്ധമുണ്ടായിരുന്നു.
Discussion about this post