ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി വിദേശത്തേക്ക് താമസം മാറുന്നതായി റിപ്പോർട്ട്. താരം കുടുംബ സമേതം ലണ്ടനിലേക്ക് താമസം മാറുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ടി 20 ലോകകപ്പിലെ കിരീട നേട്ടത്തിന് പിന്നാലെ അദ്ദേഹം ടി 20 ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബ സമേയം രാജ്യത്ത് നിന്നും മാറി താമസിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
മത്സര സമയത്ത് അനുഷ്‌കയും കുഞ്ഞുങ്ങളും ലണ്ടനിൽ ആയിരുന്നു. മത്സരവുമായി ബന്ധപ്പെട്ട വിജയാഘോഷങ്ങൾക്ക് ശേഷം വിരാട് ലണ്ടനിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങളും വാർത്തകളും പുറത്തുവന്നത്. കഴിഞ്ഞ വർഷം ഡിസംബറിലും അദ്ദേഹം ലണ്ടനിൽ എത്തിയിരുന്നു. തുടർച്ചയായി അദ്ദേഹം നടത്തുന്ന ലണ്ടൻ സന്ദർശനം ആണ് ആളുകളിൽ സംശയം ഉണ്ടാക്കിയിരിക്കുന്നത്.
വിരാടിന്റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതും ലണ്ടനിൽ ആണ്. അനുഷ്‌കയുടെ പ്രസവ ശേഷം ഒരാഴ്ച കഴിഞ്ഞാണ് കുഞ്ഞ് ജനിച്ചത് ലണ്ടനിൽ ആണെന്ന വിവരം വിരാട് പങ്കുവച്ചത്. അപ്പോൾ തന്നെ ചെറിയ സംശയങ്ങൾ ഉയർന്നിരുന്നു. ലണ്ടനിൽ കുഞ്ഞ് ജനിച്ചത് കൊണ്ടാണ് വിരാട് ഈ വാർത്ത പുറത്തുവിടാതിരുന്നത് എന്നാണ് സൂചന.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് ലാംപ് എന്ന കമ്പനിയുടെ ഡയറക്ടർമാരാണ് വിരാടും അനുഷ്‌കയും എന്ന റിപ്പോർട്ടുകളും വിദേശത്ത് താമസമാക്കും എന്ന സംശയത്തോടൊപ്പം പ്രചരിക്കുന്നുണ്ട്. അതേസമയം ഈ വാർത്ത ആരാധകരിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. ഇരുവരും കുടുംബ സമേതം ഇന്ത്യയിൽ തന്നെ തുടരണം എന്നാണ് ആരാധകരുടെ ആവശ്യം.
Discussion about this post