ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ദോഡയിലാണ് ഭീകരരുമായി സൈനികർ ഏറ്റുമുട്ടുന്നത്. പോലീസാണ് ഏറ്റുമുട്ടലിന്റെ വിവരം പുറത്തുവിട്ടത്.
ഗോളി-ഗാദി വനമേഖലയിൽ ആണ് ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരർ ഉള്ളതായി ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സേന ഇവിടെ എത്തിയത് എന്നാണ് വിവരം. ഇവരെ കണ്ട ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിയ്ക്കുകയാണ്. ഭീകരരുടെ ആക്രമണത്തിൽ സൈനികർക്ക് പരിക്കില്ലെന്നാണ് വിവരം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കുൽഗാമിൽ എട്ടോളം ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം കത്വയിൽ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിൽ അഞ്ച് സൈനികരായിരുന്നു വീരമൃത്യു വരിച്ചത്. ഇതേ തുടർന്നുള്ള പരിശോധന പ്രദേശത്ത് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ദോഡയിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.












