ദുബായ്: സ്ത്രീ ശാക്തീകരണത്തിൽ പുത്തൻ അദ്ധ്യായം കുറിച്ച് സൗദി അറേബ്യ. മുഹറം ഒന്ന് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള പുതുവർഷദിനത്തിൽ നടന്ന കഅബയിലെ കിസ്‌വമാറ്റ ചടങ്ങിൽ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സൗദി ചരിത്രം തിരുത്തിയത്.
സൗദി അറേബ്യയിലെ ഗ്രാൻഡ് മോസ്‌കിൻ്റെയും പ്രവാചകൻ്റെ പള്ളിയുടെയും പരിപാലനത്തിനായുള്ള ജനറൽ അതോറിറ്റിയിൽ ജോലി ചെയ്യുന്ന സൗദി വനിതകളാണ് കിസ്‌വ മാറ്റ ചടങ്ങിൽ പങ്കെടുത്തത്.പഴയ കിസ്‌വ മാറ്റി പുതിയത് സ്ഥാപിക്കുന്നതാണ് ചടങ്ങ്.
കിസ്‌വയുടെ ഭാഗങ്ങൾ ചുമന്ന് തൊഴിലാളികൾക്ക് കൈമാറി, തുടർന്ന് അവരെ ഗ്രാൻഡ് മോസ്‌കിലേക്ക് കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റി. കിസ്‌വമാറ്റ ചടങ്ങിന്റെ തയ്യാറെടുപ്പ് ഘട്ടത്തിൽ മാത്രമായിരുന്നു സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായിരുന്നത്. കിസ്‌വ മാറ്റൽ ചടങ്ങ് നടത്തിയത് പുരുഷ സംഘമാണ്.
Discussion about this post