ന്യൂഡൽഹി : മുൻ എഎപി എംഎൽഎ രാജ് കുമാർ ആനന്ദ് ബിജെപിയിലേക്ക്. മുൻ എഎപി എംഎൽഎയായ ഭാര്യ വീണ, എംഎൽഎ കർത്താർ സിംഗ് തൻവർ, എഎപി കൗൺസിലർ ഉമേദ് സിംഗ് ഫോഗട്ട്, എഎപി നേതാവ് രത്‌നേഷ് ഗുപ്ത ഉൾപ്പെടെയുള്ളവരാണ് ബിജെപിയിൽ ചേർന്നത്. ഡൽഹി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ദേവ, ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദളിതരെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തുവെന്ന് രാജ് കുമാർ ആനന്ദ് പറഞ്ഞു. കെജ്രിവാൾ സർക്കാരിൽ മന്ത്രിയായിരുന്ന കാലത്ത് ദളിത് സമുദായത്തിന് കാര്യമായ പ്രവർത്തനങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദളിത് ക്ഷേമനിധിയിൽ കുംഭകോണമുണ്ടെന്ന് രാജ് കുമാർ ആനന്ദ് പറഞ്ഞു. ഈ കാരണത്തിലാണ് മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിലേക്ക് നയിച്ചത് . ദളിത് പിന്തുണയുടെ പിൻബലത്തിൽ ഡൽഹിയിലും പഞ്ചാബിലും സർക്കാർ രൂപീകരിച്ചിട്ടും മുഖ്യമന്ത്രി കെജ്രിവാൾ ഒരു ദളിതനെ പോലും രാജ്യസഭാ എംപിയായി നിയമിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയിൽ ചേരാൻ സാധിച്ചത് അഭിമാനകരമായ കാര്യമണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകൾ നേരിട്ട് ജനങ്ങളിൽഎത്തിക്കുന്നതിന് പ്രവർത്തിക്കുമെന്നും രാജ് കുമാർ ആനന്ദ് പറഞ്ഞു.
അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവർ ഇപ്പോൾ അഴിമതിയിൽ ഏർപ്പെടുകയാണെന്ന് ഛത്തർപൂർ എം.എൽ.എ കർതാർ സിംഗ് തൻവാർ പറഞ്ഞു. അവർ ഡൽഹിയെ നരകമാക്കി മാറ്റി. ദേശീയ തലസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസവും തകർത്തു . മുഖ്യമന്ത്രി കെജ്രിവാൾ ഡൽഹിയിലെ ജനങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post